വണ്ടിപ്പെരിയാർ: കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി പത്തുവയസുകാരൻ മരിച്ചു.
ആസാം സ്വദേശികളായ ഷാഹിത കാത്തൂൻ-ഷാഹിർ ഹുസൈൻ ദന്പതികളുടെ മകൻ സൈന്നൂർ ആലം (10) ആണു മരിച്ചത്.
ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ജോലിക്കുപോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് ഇവർ താമസിക്കുന്ന ലയത്തിന്റെ ജനാലയിൽ തോർത്ത് കഴുത്തിൽ കുടുങ്ങിയ നിലയിൽ കുട്ടിയെ കാണുന്നത്.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അസ്വഭാവിക മരണത്തിന് പൊലിസ് കേസെടുത്തു. സംഭവത്തിൽ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.