Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toxic Pufferfish

അ​ധി​നി​വേ​ശ വി​ഷ​മ​ത്സ്യ​ങ്ങ​ളെക്കൊണ്ട് പൊറുതിമുട്ടി ഗ്രീസ്; പി​ടി​ക്കുന്നവർക്ക് ഇ​നാം; ക​ട​ൽ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് ഭീ​ഷ​ണിയായി ഭീകരൻ

സൂയസ് ക​നാ​ൽ വ​ഴി​യാ​ണ് ഇ​വ മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. 2003-ലാ​ണ് ഇ​വ​യെ ഗ്രീക്ക് ​മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തു​ന്ന​ത്.

ഏ​ഥ​ൻ​സ്: ഈ​ജി​യ​ൻ ക​ട​ലി​ൽ അ​തി​വേ​ഗം പ​ട​രു​ന്ന സി​ൽ​വ​ർ ചീ​ക്ക്ഡ് ടോ​ഡ് ഫി​ഷ് എ​ന്ന അ​ധി​നി​വേ​ശ വി​ഷ​മ​ത്സ്യ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ച് ഗ്രീ​ക്ക് സ​ർ​ക്കാ​ർ. ക​ട​ൽ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് വ​ൻ നാ​ശ​മു​ണ്ടാ​ക്കു​ക​യും ക​ടി​യേ​റ്റാ​ൽ ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഇവറ്റകളെ ഉന്മൂലനം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പു​തി​യ പ​ദ്ധ​തി.

തെ​ക്ക​ൻ ഈ​ജി​യ​ൻ ക​ട​ലി​ലും ക്രീ​റ്റ് ദ്വീ​പി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾക്കാണ് ​സാ​മ്പ​ത്തി​ക സ​ഹാ​യം. പി​ടി​കൂ​ടു​ന്ന മ​ത്സ്യ​ങ്ങ​ൾ​ക്കു കി​ലോ​യ്ക്ക് 585 രൂപ ന​ൽ​കാമെന്നാണ് സർക്കാർ വാഗ്ദാനം. പ്രതികൂല സാ​ഹ​ച​ര്യ​ത്തോ​ടുപോലും അ​തി​വേ​ഗം പൊ​രു​ത്ത​പ്പെ​ടാ​ൻ കഴിയുന്ന, അതീവ ആക്രമണകാരിയായ ജലജീവിയാണിത്. ഇവയെ ആക്രമിക്കുന്ന ശത്രുക്കളും കുറവാണെന്ന് ഹെലനിക് സെന്‍റർ ഫോർ മറൈൻ റിസെർച്ചിലെ ഗവേഷകർ പറഞ്ഞു.

തീ​റ്റ​യ്ക്കാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​ക​ൾ കീ​റി​മു​റി​ക്കു​ക​യും അ​തി​ലെ മീ​നു​ക​ളെ തി​ന്നു​തീ​ർ​ക്കു​ക​യും ചെ​യ്യു​ന്ന വില്ലൻ​മ​ത്സ്യം നി​ല​വി​ൽ ഗ്രീ​ക്ക് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ഇ​വ​യു​ടെ കൊ​ക്ക് പോ​ലെ​യു​ള്ള മൂ​ർ​ച്ച​യേ​റി​യ പ​ല്ലു​ക​ൾ കൊണ്ടു കടിയേറ്റാൽ ഗുരുതരമായ പരിക്കുപറ്റും. കൂ​ടാ​തെ അ​തി​വേ​ഗം വം​ശ​വ​ർധ​ന ന​ട​ത്തു​ന്ന ഇ​വ പ്രാ​ദേ​ശി​ക മ​ത്സ്യ​വി​ഭ​വ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​വ​യു​ടെ ശ​രീ​ര​ത്തി​ൽ ടെ​ട്രോ​ഡോ​ടോ​ക്സി​ൻ (ടിടിഎക്സ്) എ​ന്ന അ​തീ​വ മാ​ര​ക​മാ​യ ​വി​ഷം അ​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ ഇ​വ ഭ​ക്ഷ​ണയോഗ്യമല്ല. നേരത്തെ, ഈ ​മീ​ൻ ​ഭ​ക്ഷി​ച്ച അ​ഞ്ച് ക​പ്പ​ൽ ജീ​വ​ന​ക്കാ​ർ​ക്കു ക​ടു​ത്ത വി​ഷ​ബാ​ധ​യേ​റ്റി​രു​ന്നു. നീന്തൽക്കാരെയും ഇവ ഉപദ്രവിക്കും.

ഏ​ക​ദേ​ശം 40 സെ​ന്‍റിമീ​റ്റ​ർ നീ​ള​മു​ള്ള ഈ ​പഫ​ർ​ഫി​ഷ്, ഇ​ന്ത്യ​ൻ-പ​സ​ഫി​ക് മ​ഹാ​സ​മു​ദ്ര​ങ്ങളിലാണ് കാണപ്പെടാറുള്ളത്. എന്നാൽ, ഒ​രു മീ​റ്റ​റോ​ളം നീ​ളവും എ​ട്ട് കി​ലോയോളം​ തൂ​ക്കവുംവരെ വളരുന്നവയാണ് ഈ കടൽഭീകരന്മാർ. സൂയസ് ക​നാ​ൽ വ​ഴി​യാ​ണ് ഇ​വ മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. 2003-ലാ​ണ് ഇ​വ​യെ ഗ്രീക്ക് ​മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തു​ന്ന​ത്.

ഇ​വ​യെ പൂ​ർ​ണമാ​യി തു​ട​ച്ചു​നീ​ക്കു​ക അ​സാ​ധ്യ​മാ​ണെ​ന്നും എ​ന്നാ​ൽ എ​ണ്ണം നി​യ​ന്ത്രി​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും ഗ്രീ​ക്ക് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തു​ർ​ക്കി​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ ഇവറ്റകളെ പി​ടി​കൂ​ടാ​ൻ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം തു​ർ​ക്കി​യി​ൽ മൂന്നു ലക്ഷത്തോളം റാ​ബി​റ്റ് ഫി​ഷു​ക​ളെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​തുവ​ഴി രണ്ടു കോടിയിലേറെ പു​തി​യ മ​ത്സ്യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തു ത​ട​യാ​ൻ സാ​ധി​ച്ചെന്ന് സമുദ്രഗവേഷകർ അഭിപ്രായപ്പെട്ടു.

Latest News

Corehub Up