ടോക്സിക്ക് ടീസറിനൊപ്പം തന്നെ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പേരുകളിലൊന്നായിരുന്നു യാഷിനൊപ്പം ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ച ആ നടി ആരാണെന്ന്.
കഴിഞ്ഞ ദിവസം യുക്രെയിൻ-അമേരിക്കൻ നടിയായ നതാലി ബേൺ ആണ് അതെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ നതാലി അല്ല അതെന്ന് വ്യക്തമാക്കി യഥാർഥ നടിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായിക ഗീതു മോഹൻദാസ്. ഈ സുന്ദരിയാണ് എന്റെ സെമിത്തേരി ഗേൾ എന്നു കുറിച്ചാണ് ഗീതു ബിയാട്രിസിനെ പരിചയപ്പെടുത്തിയത്.
ബ്രസീലിയൻ നടിയും മോഡലുമായ ബിയാട്രിസ് ടൗഫെൻബാക്കാണ് ആ ചൂടൻ രംഗങ്ങളിൽ അഭിനയിച്ച നടി. ബിയാട്രിസിനെ അന്വേഷിച്ച് ഇൻസ്റ്റഗ്രാമിൽ പരതിയവർക്ക് നിരാശയാണ് ഫലം. കാരണം അവർ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് സ്വകാര്യമായിട്ടാണ് ഇപ്പോൾ സൂക്ഷിക്കുന്നത്.