Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TradeDeficit

വ്യാ​​പാ​​ര​​ക​​മ്മി ആ​​റു മാ​​സ​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​ടെ വ്യാ​​പാ​​ര​​ക​​മ്മി ജൂ​​ലൈ​​യി​​ൽ ക​​ഴി​​ഞ്ഞ ആ​​റു മാ​​സ​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലെ​​ത്തി. വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യം പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ക​​ഴി​​ഞ്ഞ മാ​​സം 3198 കോ​​ടി ഡോ​​ള​​റാ​​യി (31.98 ബി​​ല്യ​​ണ്‍) ഉ​​യ​​ർ​​ന്നു.

പ​​ശ്ചി​​മേ​​ഷ്യ​​ൻ യു​​ദ്ധം കാ​​ര​​ണം ക്രൂ​​ഡ് ഓ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി​​ച്ചെ​​ല​​വും ആ​​ഗോ​​ള ച​​ര​​ക്കു​​കൂ​​ലി​​യും ഉ​​യ​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ജൂ​​ലൈ​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ ച​​ര​​ക്ക് വ്യാ​​പാ​​ര ക​​മ്മി പ്ര​​തീ​​ക്ഷി​​ച്ച​​തി​​ലും വ​​ർ​​ധി​​ച്ച​​ത്. ജൂ​​ണി​​ൽ ഇ​​ത് 3043 കോ​​ടി ഡോ​​ള​​ർ (30.43 ബി​​ല്യ​​ണ്‍) ആ​​യി​​രു​​ന്നു.

ക​​യ​​റ്റു​​മ​​തി ഉ​​യ​​ർ​​ന്നു, പ​​ക്ഷേ...

വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യം പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, ച​​ര​​ക്ക് ക​​യ​​റ്റു​​മ​​തി ജൂ​​ലൈ മാ​​സ​​ത്തി​​ൽ എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 4,424 കോ​​ടി (44.24 ബി​​ല്യ​​ണ്‍) ഡോ​​ള​​റി​​ലെ​​ത്തി. 2022 ജൂ​​ലൈ​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 3,834 കോ​​ടി ഡോ​​ള​​റി​​നെ​​യാ​​ണ് ഇ​​ത് മ​​റി​​ക​​ട​​ന്ന​​ത്. ജൂ​​ണി​​ൽ ക​​യ​​റ്റു​​മ​​തി 4,041 (40.41 ബി​​ല്യ​​ണ്‍) കോ​​ടി ഡോ​​ള​​റാ​​യി​​രു​​ന്നു.

ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​ക്ക​​യ​​റ്റ​​വും ഇ​​ല​​ക്‌ട്രോണി​​ക്സ് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ​​യും സ്വ​​ർ​​ണ​​ത്തി​​ന്‍റെ​​യും ഇ​​റ​​ക്കു​​മ​​തി​​യി​​ലു​​ണ്ടാ​​യ ഉ​​യ​​ർ​​ച്ച​​യും കാ​​ര​​ണം ജൂ​​ണി​​ലെ 7,084 കോ​​ടി ഡോ​​ള​​റി​​ൽ​​നി​​ന്ന് (70.84 ബി​​ല്യ​​ൺ) ജൂ​​ലൈ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി 7,622 കോ​​ടി (76.22 ബി​​ല്യ​​ണ്‍) ഡോ​​ള​​റാ​​യി ഉ​​യ​​ർ​​ന്നു.

ചി​​പ്പു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി ജൂ​​ലൈ​​യി​​ൽ മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 44 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വ​​ർ​​ധി​​ച്ച് 1,437 കോ​​ടി (14.37 ബി​​ല്യ​​ണ്‍) ഡോ​​ള​​റി​​ലെ​​ത്തു​​ക​​യും സ്വ​​ർ​​ണ ഇ​​റ​​ക്കു​​മ​​തി ഏ​​ക​​ദേ​​ശം 5 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 416 കോ​​ടി (4.16 ബി​​ല്യ​​ണ്‍) ഡോ​​ള​​റി​​ലെ​​ത്തു​​ക​​യും ചെ​​യ്തു.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഉ​​യ​​ർ​​ന്ന ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യെ പ്ര​​തി​​ഫ​​ലി​​പ്പി​​ച്ചു​​കൊ​​ണ്ട്, ഓ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി ജൂ​​ണി​​ലെ 1,933 കോ​​ടി ഡോ​​ള​​റി​​നെ (19.33 ബി​​ല്യ​​ണ്‍) അ​​പേ​​ക്ഷി​​ച്ച് ജൂ​​ലൈ​​യി​​ൽ 1,831 കോ​​ടി (18.31 ബി​​ല്യ​​ണ്‍) ഡോ​​ള​​റി​​ലെ​​ത്തി.

ഈ ​​സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​തു​​വ​​രെ പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, ഇ​​ല​​ക്ട്രോ​​ണി​​ക്സ്, എ​​ൻ​​ജി​​നി​​യ​​റിം​​ഗ് സാ​​ധ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ ശ​​ക്ത​​മാ​​യ വ​​ള​​ർ​​ച്ച​​യു​​ണ്ടാ​​യ​​താ​​യി വാ​​ണി​​ജ്യ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് അ​​ഗ​​ർ​​വാ​​ൾ പ​​റ​​ഞ്ഞു. കൂ​​ടാ​​തെ, ജൂ​​ലൈ​​യി​​ൽ പ​​ശ്ചി​​മേ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 8.6 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 570 കോ​​ടി (5.7 ബി​​ല്യ​​ണ്‍) ഡോ​​ള​​റാ​​യി.

യു​​എ​​സ് ത​​ന്നെ പ്ര​​ധാ​​ന ല​​ക്ഷ്യ​​സ്ഥാ​​നം

ഇ​​ന്ത്യ​​ൻ ക​​യ​​റ്റു​​മ​​തി​​യു​​ടെ പ്ര​​ധാ​​ന ല​​ക്ഷ്യ​​സ്ഥാ​​ന​​മാ​​യി യു​​എ​​സ് തു​​ട​​രു​​ന്നു. ഏ​​പ്രി​​ൽ-​​ജൂ​​ലൈ കാ​​ല​​യ​​ള​​വി​​ൽ 3,349 കോ​​ടി (33.49 ബി​​ല്യ​​ൺ) ഡോ​​ള​​റി​​ന്‍റെ ച​​ര​​ക്കു​​ക​​ളാ​​ണ് യു​​എ​​സി​​ലേ​​ക്ക് ക​​യ​​റ്റു​​മ​​തി ചെ​​യ്ത​​ത്. ഇ​​ത് ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ നി​​ര​​ക്കി​​ന് ഏ​​താ​​ണ്ട് തു​​ല്യ​​മാ​​ണ്.

യു​​എ​​സ് ജൂ​​ലൈ​​യി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ 10 % തീ​​രു​​വ​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള ക​​യ​​റ്റു​​മ​​തി​​യു​​ടെ ഏ​​ക​​ദേ​​ശം 45 ശ​​ത​​മാ​​ന​​ത്തോ​​ളം ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഒ​​പ്പം ശേ​​ഷി​​ക്കു​​ന്ന വ്യാ​​പാ​​ര പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കാ​​നും ഉ​​ഭ​​യ​​ക​​ക്ഷി വ്യാ​​പാ​​ര ക​​രാ​​ർ വേ​​ഗ​​ത്തി​​ൽ പൂ​​ർ​​ത്തി​​യാ​​ക്കാ​​നു​​മാ​​യി ഇ​​രു രാ​​ജ്യ​​ങ്ങ​​ളും സ​​ജീ​​വ​​മാ​​യി ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തി വ​​രി​​ക​​യാ​​ണെ​​ന്നും വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ വ്യ​​ക്ത​​മാ​​ക്കി.

സേ​​വ​​ന മേ​​ഖ​​ല​​യി​​ൽ മി​​ച്ചം

സേ​​വ​​ന മേ​​ഖ​​ല​​യി​​ലെ ക​​യ​​റ്റു​​മ​​തി ജൂ​​ലൈ​​യി​​ൽ 3,589 കോ​​ടി (35.89 ബി​​ല്യ​​ണ്‍) ഡോ​​ള​​റാ​​യി ശ​​ക്ത​​മാ​​യി തു​​ട​​ർ​​ന്നു. സേ​​വ​​ന ഇ​​റ​​ക്കു​​മ​​തി 1,894 കോ​​ടി (18.94 ബി​​ല്യ​​ൺ) ഡോ​​ള​​റാ​​യി​​രു​​ന്നു. ഇ​​തോ​​ടെ സേ​​വ​​ന മേ​​ഖ​​ല​​യി​​ൽ 1,695 കോ​​ടി (16.95 ബി​​ല്യ​​ൺ) ഡോ​​ള​​റി​​ന്‍റെ മി​​ച്ചം​​കൈ​​വ​​രി​​ക്കാ​​ൻ സാ​​ധി​​ച്ച​​താ​​യി വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

Latest News

Corehub Up