Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Rules Violation

Viral

ബൈ​ക്കി​ൽ തോ​ളി​ലേ​റി 'സ​ർ​ക്ക​സ്'; മൂ​ന്ന് യു​വാ​ക്ക​ൾ അ​ഹ​മ്മ​ദാ​ബാ​ദി​ൽ അ​റ​സ്റ്റി​ൽ

അ​ഹ​മ്മ​ദാ​ബാ​ദി​ലെ എ​ലി​സ്ബ്രി​ഡ്ജ് പൊ​ലി​സ് സ്റ്റേ​ഷ​ന് സ​മീ​പം തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ച്ച മൂ​ന്ന് യു​വാ​ക്ക​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച 10 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ദൃ​ശ്യ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് പൊ​ലി​സ് ന​ട​പ​ടി. ബൈ​ക്ക് ഓ​ടി​ക്കു​ന്ന​യാ​ൾ​ക്ക് പു​റ​മെ പി​ന്നി​ൽ ര​ണ്ടു​പേ​രും, അ​തി​ലൊ​രാ​ളു​ടെ തോ​ളി​ൽ ക​യ​റി​യി​രു​ന്ന് നാ​ലാ​മ​നും യാ​ത്ര ചെ​യ്യു​ന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

സം​ഘ​ത്തി​ലാ​രും ത​ന്നെ ഹെ​ൽ​മ​റ്റോ മ​റ്റ് യാ​ത്രാ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ പാ​ലി​ച്ചി​രു​ന്നി​ല്ല. ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മു​തി​ർ​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​ലി​സ്ബ്രി​ഡ്ജ് പൊ​ലി​സ് ഉ​ട​ൻ​ത​ന്നെ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യും ഗീ-​കാ​ന്ത സ്വ​ദേ​ശി​ക​ളാ​യ അ​ശോ​ക്ഭാ​യ് ര​മേ​ഷ്ഭാ​യ് താ​ക്കൂ​ർ, അ​ൽ​കേ​ഷ്ഭാ​യ് ഹ​രീ​ഷ്ഭാ​യ് ക​നോ​ജി​യ, മി​തേ​ഷ് കേ​ത​ൻ​ഭാ​യ് സാ​ല എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

ത​ങ്ങ​ൾ​ക്കും മ​റ്റ് ഗ​താ​ഗ​ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന രീ​തി​യി​ൽ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​തി​നാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up