അഹമ്മദാബാദിലെ എലിസ്ബ്രിഡ്ജ് പൊലിസ് സ്റ്റേഷന് സമീപം തിരക്കേറിയ റോഡിലൂടെ അപകടകരമായ രീതിയിൽ ഇരുചക്രവാഹനം ഓടിച്ച മൂന്ന് യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച 10 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളെ തുടർന്നാണ് പൊലിസ് നടപടി. ബൈക്ക് ഓടിക്കുന്നയാൾക്ക് പുറമെ പിന്നിൽ രണ്ടുപേരും, അതിലൊരാളുടെ തോളിൽ കയറിയിരുന്ന് നാലാമനും യാത്ര ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഘത്തിലാരും തന്നെ ഹെൽമറ്റോ മറ്റ് യാത്രാ സുരക്ഷാ മാനദണ്ഡങ്ങളോ പാലിച്ചിരുന്നില്ല. ഇൻസ്റ്റാഗ്രാം വഴി ദൃശ്യങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം എലിസ്ബ്രിഡ്ജ് പൊലിസ് ഉടൻതന്നെ അന്വേഷണം ആരംഭിക്കുകയായിരുന്നു.
ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതികളെ തിരിച്ചറിയുകയും ഗീ-കാന്ത സ്വദേശികളായ അശോക്ഭായ് രമേഷ്ഭായ് താക്കൂർ, അൽകേഷ്ഭായ് ഹരീഷ്ഭായ് കനോജിയ, മിതേഷ് കേതൻഭായ് സാല എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
തങ്ങൾക്കും മറ്റ് ഗതാഗത ഉപഭോക്താക്കൾക്കും ഒരുപോലെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ വാഹനം ഉപയോഗിച്ചതിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് പൊലിസ് വ്യക്തമാക്കി.
एक बाइक पर 4 युवकों का खतरनाक स्टंट
— zingabad (@zingabad) September 21, 2026
अहमदाबाद में एलिसब्रिज पुलिस स्टेशन के पास चार युवकों के एक ही मोटरसाइकिल पर खतरनाक तरीके से सफर करने का वीडियो सामने आया है. वीडियो में तीन युवक बाइक पर बैठे नजर आ रहे हैं, जबकि चौथा एक युवक के कंधे पर बैठा दिखाई दे रहा है.@AhmedabadPolice… pic.twitter.com/GliLuTS0p8
Tags : Ahmedabad News Road Safety Gujarat Police Viral Video Traffic Rules Violation