Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trailer Lorry

Ernakulam

കാന നിർമാണത്തിലെ അപാകത: അ​രൂ​രി​ൽ ട്രെ​യി​ല​ർ ലോ​റി കു​ടു​ങ്ങി

അ​രൂ​ര്‍: ഇ​ന്ധ​നം നി​റ​ച്ച് ദേ​ശീ​യ​പാ​ത​യി​ലേ​ക്കി​റ​ങ്ങ​വേ ട്രെ​യി​ല​ര്‍ ലോ​റി​യു​ടെ അ​ടി​ഭാ​ഗം കാ​ന​യി​ല്‍ ത​ട്ടി കു​ടു​ങ്ങി. രാ​ജ​സ്ഥാ​നി​ല്‍ നി​ന്ന് കാ​റു​ക​ളു​മാ​യി വ​ന്ന ലോ​റി​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്‍​പ​ത​ര​യോ​ടെ അ​രൂ​ര്‍ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ പ​മ്പി​ന് മു​ന്നി​ല്‍ കു​ടു​ങ്ങി​യ​ത്.

ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര്‍​മി​ച്ച കാ​ന​യു​ടെ ഉ​യ​രം കൂ​ടി​യ​താ​ണ് വി​ല്ല​നാ​യ​ത്. ഉ​യ​ര​വ്യ​ത്യാ​സം മൂ​ലം ഇ​തേ പ​മ്പി​ല്‍ ഇ​തി​ന് മു​ന്‍​പ് പ​ല​ത​വ​ണ ഇ​ത്ത​ര​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് പ​മ്പി​ല്‍ നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്കി​റ​ങ്ങു​ന്ന ഭാ​ഗ​ത്ത് ച​രി​വ് നി​ര്‍​മി​ച്ചി​ട്ടും ലോ​റി കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

നീ​ള​മേ​റി​യ ട്രെ​യി​ല​റി​ന്‍റെ ഡ്രൈ​വ​റു​ടെ കാ​ബി​ന്‍ ദേ​ശീ​യ​പാ​ത​യി​ലും പി​ന്നോ​ട്ടു​ള്ള ഭാ​ഗം പ​മ്പി​ലേ​ക്കു​മാ​യ നി​ല​യി​ലാ​ണ്. ജാ​ക്കി ഉ​പ​യോ​ഗി​ച്ച് അ​ടി​ഭാ​ഗം ഉ​യ​ര്‍​ത്തി വാ​ഹ​നം പാ​ത​യി​ലേ​ക്കി​റ​ക്കു​ന്ന​തി​നു​ള്ള ശ്ര​മം രാ​ത്രി​യും തു​ട​ര്‍​ന്ന് വ​രി​ക​യാ​ണ്.

ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ന​യു​ടെ ഉ​യ​രം കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി​ക​ളും നൂ​റു​ക​ണ​ക്കി​ന് വീ​ട്ടു​കാ​രും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ളും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

Latest News

Corehub Up