Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Train Disaster

സ്പാനിഷ് ട്രെയിൻ ദുരന്തത്തിനു കാരണം സിഗ്നൽ പിഴവ്

മാ​ഡ്രി​ഡ്: ​സ്പെ​യി​നി​ലെ തൊ​ളേ​ദോ​യി​ലു​ണ്ടാ​യ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ മ​ര​ണം 69 ആ​യി. നൂ​റി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ർ​ത്തി​യി​ട്ട ഒ​രു ട്രെ​യി​നി​നു പി​ന്നി​ൽ മ​റ്റൊ​ന്നു വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രി​ൽ മു​ൻ മ​ന്ത്രി ഫാ​ത്തി​മ ബാ​നെ​സും ഉ​ൾ​പ്പെ​ടു​ന്ന​താ​യി സ്പാ​നി​ഷ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​ന്ന​ലെ​യും തു​ട​ർ​ന്നു. ത​ക​ർ​ന്ന ബോ​ഗി​ക​ൾ​ക്കി​ട​യി​ൽ ജീ​വ​നോ​ടെ ആ​രെ​ങ്കി​ലും ഉ​ണ്ടാ​കാം എ​ന്ന പ്ര​തീ​ക്ഷ​യി​ൽ അ​തീ​വ സൂ​ക്ഷ്മ​ത​യോ​ടെ​യാ​യി​രു​ന്നു തെ​ര​ച്ചി​ൽ. പ​രി​ശീ​ല​നം ല​ഭി​ച്ച നാ​യ​ക​ളെ​യും തെ​ര​ച്ചി​ലി​ന് എ​ത്തി​ച്ചി​ട്ടു​ണ്ട്.
മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന് ഡി​എ​ൻ​എ സാം​പി​ൾ ശേ​ഖ​രി​ക്കു​മെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്പാ​നി​ഷ് ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളു​ണ്ടാ​യി. സി​ഗ്ന​ൽ ന​ല്കു​ന്ന​തി​ലെ പി​ഴ​വാ​ണ് അ​പ​ക​ട​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് ഏ​താ​ണ്ടു ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ട ട്രാ​ക്കി​ലൂ​ടെ വ​ന്ന ര​ണ്ടാ​മ​ത്തെ ട്രെ​യി​ന് മു​ന്നോ​ട്ടു പോ​കാ​ൻ അ​നു​മ​തി ന​ല്കു​ന്ന​തി​ന്‍റെ ഓ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു.

അ​ടു​ത്ത​കാ​ല​ത്ത് യൂ​റോ​പ്പി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ ട്രെ​യി​ൻ ദു​ര​ന്ത​മാ​ണി​ത്. ജ​നു​വ​രി​യി​ൽ സ്പെ​യി​നി​ലു​ണ്ടാ​യ മ​റ്റൊ​രു ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ 46 പേ​ർ മ​രി​ച്ചി​രു​ന്നു.

Latest News

Corehub Up