Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TrainService

മോസ്കോ-ന്യൂഡൽഹി ട്രെയിൻ നിർദേശവുമായി റഷ്യ

മോ​​​സ്കോ: റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ വ​​​ഴി ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് റെ​​​യി​​​ൽ പാ​​​ത നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള സാ​​​ധ്യ​​​ത മു​​​ന്നോ​​​ട്ടു​​​വ​​​ച്ച് റ​​​ഷ്യ​​​ൻ ഡെ​​​പ്യൂ​​​ട്ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​റാ​​​ത്ത് ഖു​​​സ്‌​​​നു​​​ല്ലി​​​ൻ.

ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലേ​​​ക്കും ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കും ഒ​​​രു റെ​​​യി​​​ൽ​​​പാ​​​ത നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ന​​​മ്മ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​മൊ​​​രു​​​ക്കു​​​ന്ന എ​​​ല്ലാ സാ​​​ധ്യ​​​ത​​​ക​​​ളും സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നും വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ‘ടാ​​​സി’​​​ന് ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ഖു​​​സ്‌​​​നു​​​ല്ലി​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

തു​​​ർ​​​ക്ക്മെ​​​നി​​​സ്ഥാ​​​ൻ, ഇ​​​റാ​​​ൻ, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ വ​​​ഴി ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് നീ​​​ളു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് റെ​​​യി​​​ൽ പാ​​​ത​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക രൂ​​​പ​​​രേ​​​ഖ.

ബോ​​​സ്ഫ​​​റ​​​സ്, ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കു​​​ക​​​ൾ വ​​​ഴി​​​യു​​​ള്ള നി​​​ല​​​വി​​​ലെ സ​​​മു​​​ദ്ര​​​പാ​​​ത​​​ക​​​ളി​​​ലെ സു​​​ര​​​ക്ഷാ​​​ഭീ​​​ഷ​​​ണി​​​ക​​​ളും ത​​​ട​​​സ​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് റ​​​ഷ്യ ബ​​​ദ​​​ൽ​​​മാ​​​ർ​​​ഗ​​​ങ്ങ​​​ൾ തി​​​ര​​​യു​​​ന്ന​​​ത്. നി​​​ല​​​വി​​​ലെ സ​​​മു​​​ദ്ര​​​പാ​​​ത​​​ക​​​ളി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ മ​​​റി​​​ക​​​ട​​​ന്ന് ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര​​​ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഈ ​​​ക​​​ര​​​മാ​​​ർ​​​ഗ പ​​​ദ്ധ​​​തി റ​​​ഷ്യ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന​​​ത്.

അ​​​തി​​​ർ​​​ത്തി​​​ത​​​ർ​​​ക്ക​​​ങ്ങ​​​ളും രാ​​​ഷ്‌​​​ട്രീ​​​യ അ​​​സ്ഥി​​​ര​​​ത​​​യും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ഭൂ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് നി​​​ർ​​​ദി​​​ഷ്‌​​​ട പാ​​​ത ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത് എ​​​ന്ന​​​തു പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​ധാ​​​ന വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്.

പ​​​ദ്ധ​​​തി​​​യു​​​ടെ ചെ​​​ല​​​വ്, നി​​​ർ​​​മാ​​​ണ സ​​​മ​​​യ​​​പ​​​രി​​​ധി എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ച് റ​​​ഷ്യ നി​​​ല​​​വി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല. എ​​​ങ്കി​​​ലും, കി​​​ഴ​​​ക്ക​​​ൻ ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള സാ​​​മ്പ​​​ത്തി​​​ക പ​​​ങ്കാ​​​ളി​​​ത്തം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന റ​​​ഷ്യ​​​യ്ക്ക് ഈ ​​​പ​​​ദ്ധ​​​തി സു​​​പ്ര​​​ധാ​​​ന നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​കും.

ഇ​​​ന്ത്യ​​​യും റ​​​ഷ്യ​​​യും ത​​​മ്മി​​​ലു​​​ള്ള വ​​​ട​​​ക്ക്-​​​തെ​​​ക്ക് വ്യാ​​​പാ​​​ര ഇ​​​ട​​​നാ​​​ഴി​​​ക​​​ളു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​ന് ഈ ​​​നീ​​​ക്കം കൂ​​​ടു​​​ത​​​ൽ വേ​​​ഗം പ​​​ക​​​രു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.

Latest News

Corehub Up