Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Transport Contractor Arrested

ശ​ബ​രി​മ​ല നെ​യ്യ് ക്ര​മ​ക്കേ​ട്; ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​രാ​റു​കാ​ര​ൻ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല നെ​യ്യ് ക്ര​മ​ക്കേ​ടി​ൽ ആ​ദ്യ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​രാ​റു​കാ​ര​നാ​യ ബി​നു​വി​നെ​യാ​ണ് വി​ജി​ല​ൻ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. 11,040 കി​ലോ​ഗ്രാം നെ​യ്യ് ത​ട്ടി​യെ​ടു​ത്ത് ത​മി​ഴ്‌​നാ​ട്ടി​ലെ ര​ണ്ട് ഏ​ജ​ൻ​സി​ക​ൾ​ക്ക് മ​റി​ച്ചു​വി​റ്റെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

2015ൽ ​പ​ത്ത​നം​തി​ട്ട മി​ൽ​മ ഡ​യ​റി​യി​ൽ​നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് നെ​യ്യ് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​രാ​ർ ബി​നു​വി​നാ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി മി​ൽ​മ​യി​ൽ​നി​ന്ന് നെ​യ്യ് കൈ​പ്പ​റ്റി​യ​ശേ​ഷം വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് ത​മി​ഴ്‌​നാ​ട്ടി​ലെ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മ​റി​ച്ചു​വി​റ്റെ​ന്നാ​ണ് കേ​സ്.

നെ​യ്യ് മ​റി​ച്ചു​വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ലൂ​ടെ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ചെ​ക്ക് പോ​സ്റ്റു​ക​ളി​ല​ട​ക്കം കൃ​ത്രി​മ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ണ് നെ​യ്യ് ക​ട​ത്തി​യ​തെ​ന്നും എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 20,000 യൂ​ണി​റ്റ് അ​ര​വ​ണ നി​ർ​മി​ക്കു​ന്ന​തി​നാ​യി മി​ൽ​മ​യി​ൽ​നി​ന്ന് വാ​ങ്ങി​യ നെ​യ്യി​ൽ ഒ​രു ഭാ​ഗം വ​ഴി​മ​ധ്യേ വി​ൽ​ക്കു​ക​യും പ​ക​രം നി​ല​വാ​രം കു​റ​ഞ്ഞ നെ​യ്യ് ശ​ബ​രി​മ​ല​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്.

ക​രാ​ർ പ്ര​കാ​ര​മു​ള്ള മു​ഴു​വ​ൻ നെ​യ്യും ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ശ​ബ​രി​മ​ല സ്പെ​ഷ്യ​ൽ ക​മ്മീ​ഷ​ണ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​വ​സ്വം ചീ​ഫ് വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ജി​ല​ൻ​സ് എ​സ്‌​ഐ​ടി ആ​ദ്യ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Latest News

Corehub Up