Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Transport Minister

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി; പ​ണം ത​രാ​ൻ സ്ത്രീ ​യാ​ത്ര​ക്കാ​ർ ത​യാ​റാ​യാ​ലും വാ​ങ്ങി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യി​ൽ മാ​റ്റ​മി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി.​ജോ​ൺ. സൗ​ജ​ന്യ യാ​ത്ര​യ്ക്ക് അ​ർ​ഹ​രാ​യ സ്ത്രീ​ക​ൾ ടി​ക്ക​റ്റ് തു​ക ന​ൽ​കാ​ൻ ത​യാ​റാ​യാ​ലും വാ​ങ്ങി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ങ്ങ​നെ പ​ണം വാ​ങ്ങി​യാ​ൽ അ​ത് അ​ത് പ​ല​വി​ധ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് കാ​ര​ണ​മാ​കും. ഓ​ർ​ഡി​ന​റി ബ​സു​ക​ൾ സി​റ്റി ഫാ​സ്റ്റ് ആ​ക്കി മാ​റ്റി​യെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​റ്റി ഫാ​സ്റ്റ് ബ​സു​ക​ളെ തി​രി​ച്ച​റി​യാ​നാ​ണ് അ​വ​യി​ൽ സ്റ്റി​ക്ക​റു​ക​ൾ പ​തി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ല​വി​ൽ 384 സി​റ്റി ഫാ​സ്റ്റ് ബ​സു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഒ​രൊ​റ്റ ഓ​ർ​ഡി​ന​റി ബ​സും സി​റ്റി ഫാ​സ്റ്റ് ആ​ക്കി മാ​റ്റി​യി​ട്ടി​ല്ല. പ​ക​രം, ര​ണ്ട് സി​റ്റി ഫാ​സ്റ്റ് ബ​സു​ക​ൾ ഓ​ർ​ഡി​ന​റി ബ​സു​ക​ളാ​ക്കി മാ​റ്റു​ക​യു​ണ്ടാ​യി. പൊ​ഴി​യൂ​ർ – അ​ഞ്ചു​തെ​ങ്ങ്, പാ​പ്പ​നം​കോ​ട് – വി​കാ​സ് ഭ​വ​ൻ റൂ​ട്ടു​ക​ളി​ൽ ആ​ണി​തെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

ചൊ​വ്വാ​ഴ്ച മാ​ത്രം 18.56 ല​ക്ഷം പേ​രാ​ണ് ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്ത​ത്. ഇ​തി​ൽ 11.84 ല​ക്ഷം പേ​രും സ്ത്രീ​ക​ളാ​ണ്. ഈ ​ദി​വ​സ​ത്തെ സൗ​ജ​ന്യ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യ ന​ഷ്ടം നി​ക​ത്താ​ൻ 2.46 കോ​ടി രൂ​പ കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​ക്കാ​ർ കൈ​മാ​റ​ണമെന്നും മന്ത്രി പറഞ്ഞു.

 

 

Kerala

ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു​മു​ന്നി​ൽ ഭി​ക്ഷ​ യാ​ചി​ച്ചു സ​മ​രം ഒ​ന്നി​ന്

തൃ​​​ശൂ​​​ർ: കൈ​​​യി​​​ൽ പി​​​ച്ച​​​ച്ച​​​ട്ടി​​​യേ​​​ന്തി ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള്ള വ​​​സ​​​തി​​​ക്കു​​​മു​​​മ്പി​​​ൽ ഭി​​​ക്ഷ​​​യാ​​​ചി​​​ച്ചു പ്ര​​​തി​​​ഷേ​​​ധ​​​സ​​​മ​​​ര​​​ത്തി​​​നൊ​​​രു​​​ങ്ങി വാ​​​ഹ​​​ന പു​​​ക​​​പ​​​രി​​​ശോ​​​ധ​​​നാ​​​കേ​​​ന്ദ്രം ഉ​​​ട​​​മ​​​ക​​​ളും ടെ​​​ക്നീ​​​ഷന്മാ​​​രും.

ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നാ​​​ണു സ​​​മ​​​രം. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി കെ​​​എ​​​സ്‌​​​ആ​​​ർ​​​ടി​​​സി തു​​​ട​​​ങ്ങാ​​​നി​​​രി​​​ക്കു​​​ന്ന വാ​​​ഹ​​​ന പു​​​ക​​​പ​​​രി​​​ശോ​​​ധ​​​നാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഉ​​​പ​​​രോ​​​ധി​​​ക്കു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പു​​​ക​​​പ​​​രി​​​ശോ​​​ധ​​​നാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ചെ​​​റു​​​കി​​​ട​​​വ്യ​​​വ​​​സാ​​​യ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ക, ഒ​​​രു​​​വ​​​ർ​​​ഷം കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള പെ​​​ട്രോ​​​ൾ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച ഫീ​​​സ് പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക, വാ​​​ഹ​​​ൻ പി​​​യു​​​സി സൈ​​​റ്റി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​ണു പ്ര​​​തി​​​ഷേ​​​ധ​​​സ​​​മ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ പൊ​​​ലൂ​​​ഷ​​​ൻ ടെ​​​സ്റ്റിം​​​ഗ് ടെ​​​ക്നീ​​​ഷ്യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ഓ​​​ണേ​​​ഴ്സ് വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ഗി​​​രി​​​ഷ് പാ​​​ലാ​​​ഴി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷി​​​ബി​​​ൻ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ വി​​​പി​​​ൻ​​​ദാ​​​സ്, സ​​​ജീ​​​വ​​​ൻ പ​​​ള്ളാ​​​യി​​​ൽ, ല‌​​​ത സു​​​രേ​​​ഷ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up