Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Travel In Kollangode Town

Palakkad

കൊ​ല്ല​ങ്കോ​ട് ടൗ​ണിലെ യാ​ത്ര ദു​രി​ത​മ​യം

കൊ​ല്ല​ങ്കോ​ട്: ടൗ​ൺ ഒന്നു ക​ട​ന്നു​കി​ട്ടാ​ൻ പെ​ടാ​പ്പാ​ട്. കു​രു​വി​ക്കൂ​ട്ടു​മ​രം ജം​ഗ്ഷ​ൻ മു​ത​ൽ പ​യി​ലൂ​ർ മൊ​ക്കു​വ​രെ റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​ണ്. റോ​ഡി​നി​രു​വ​ശ​ത്തെ അ​ഴു​ക്കു​ചാ​ലു​ക​ളു​ക​ൾ ത​ക​ർ​ന്ന​തും റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ളു​മെ​ല്ലാം യാ​ത്ര​യ്ക്ക് ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്.

തൃ​ശൂ​ർ- പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യെ​ന്ന​തി​നാ​ൽ വി​നോ​ദ​യാ​ത്ര, തീ​ർ​ഥാ​ട​ന സ​ഞ്ചാ​രി​ക​ൾ, ച​ര​ക്കു​ക​ട​ത്ത് വാ​ഹ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ നി​ര​ന്ത​രം ക​ട​ന്നു​പോ​കു​ന്ന പാ​ത​യാ​ണി​ത്. ടൗ​ണി​ലെ ക​ട​ക​ളി​ലേ​ക്കെ​ത്തി തി​രി​ച്ചു​പോ​വു​ന്ന​തു​പോ​ലും ശ്ര​മ​ക​ര​മാ​ണെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളും പ​റ​യു​ന്നു. റോ​ഡി​ന്‍റെ വീ​തി​കൂ​ട്ടി സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ രീ​തി​യി​ൽ ന​വീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യം പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ക്കു​ന്ന മ​ട്ടി​ല്ല. പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​മ്പോ​ൾ ഇ​ട​യ്ക്കി​ടെ മെ​റ്റ​ൽ നി​ര​ത്തി താ​ത്കാ​ലി​ക പ​രി​ഹാ​ര​ത്തി​നു ശ്ര​മി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​തി​നു ഒ​രു​മാ​സ​ത്തെ ആ​യു​സു​പോ​ലു​മു​ണ്ടാ​വാ​റി​ല്ല.

ടൗ​ണി​ലൂ​ടെ​യ​ല്ലാ​തെ പ​യി​ലൂ​ർ മൊ​ക്കി​ലേ​ക്ക് ബൈ​പാ​സ് റോ​ഡ് വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഏ​ങ്ങു​മെ​ത്തി​യി​ല്ല. വ​രു​ന്ന​ത് ഉ​ത്സ​വ​നാ​ളു​ക​ളാ​ണ്. ജ​ന​ത്തി​ര​ക്കി​നെ​യും ഉ​ത്സ​വ​ച​ട​ങ്ങു​ക​ളെ​യും പ്ര​ശ്ന​ര​ഹി​ത​മാ​യി ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യൊ​ന്നും നി​ല​വി​ൽ കൊ​ല്ല​ങ്കോ​ട് ടൗ​ണി​നി​ല്ല. തി​ര​ക്കേ​റി​യാ​ൽ ഗ​താ​ഗ​ത​സ്തം​ഭ​നം ഉ​റ​പ്പാ​ണ്.

Latest News

Corehub Up