Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TravisHead

ഹെ​ഡി​ല്ലാ​തെ ഹൈ​ദ​രാ​ബാ​ദ്; ഐ​പി​എ​ല്ലി​ൽ നി​ന്ന് ഓ​സീ​സ് താ​രം പി​ന്മാ​റി

ഹൈ​ദ​രാ​ബാ​ദ്: സ​ൺ​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ് താ​രം ട്രാ​വി​സ് ഹെ​ഡ് ഐ​പി​എ​ല്ലി​ൽ നി​ന്ന് പി​ന്മാ​റി. അ​ടു​ത്ത സീ​സ​ണി​ൽ ക​ളി​ക്കാ​നി​ല്ലെ​ന്ന് താ​രം ടീം ​മാ​നേ​ജ്‌​മെ​ന്‍റി​നെ അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ ഐ​പി​എ​ല്ലി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​ക​ളാ​യ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടു​ക​ളി​ലൊ​ന്നാ​യ അ​ഭി​ഷേ​ക് ശ​ർ​മ-​ട്രാ​വി​സ് ഹെ​ഡ് സ​ഖ്യ​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് അ​ടു​ത്ത സീ​സ​ണി​ൽ കാ​ണാ​നാ​കി​ല്ല.

ഓ​സ്‌​ട്രേ​ലി​യ​യു​ടെ തി​ര​ക്കേ​റി​യ രാ​ജ്യാ​ന്ത​ര മ​ത്സ​ര​ക്ര​മ​മാ​ണ് ഐ​പി​എ​ല്ലി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നു​ള്ള ഹെ​ഡി​ന്‍റെ തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. അ​ടു​ത്ത വ​ർ​ഷം ഓ​സ്‌​ട്രേ​ലി​യ​ക്ക് 20 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. കൂ​ടാ​തെ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ, ആ​ഷ​സ് പ​ര​മ്പ​ര, ഏ​ക​ദി​ന ലോ​ക​ക​പ്പ് തു​ട​ങ്ങി​യ പ്ര​ധാ​ന ടൂ​ർ​ണ​മെ​ന്‍റു​ക​ളും ടീ​മി​നെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്.

2024ലെ ​താ​ര​ലേ​ല​ത്തി​ൽ 6.8 കോ​ടി രൂ​പ​യ്ക്കാ​ണ് ഹൈ​ദ​രാ​ബാ​ദ് ഹെ​ഡി​നെ സ്വ​ന്ത​മാ​ക്കി​യ​ത്. പി​ന്നീ​ട് 2025ലെ ​താ​ര​ലേ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി 14 കോ​ടി രൂ​പ​യ്ക്ക് താ​ര​ത്തെ നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഹെ​ഡി​നെ റി​ലീ​സ് ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ഈ ​തു​ക ഡി​സം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന മി​നി ലേ​ല​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ഹൈ​ദ​രാ​ബാ​ദി​ന് സാ​ധി​ക്കും.

അ​തേ​സ​മ​യം പ്ര​ധാ​ന താ​ര​ങ്ങ​ളെ നി​ല​നി​ർ​ത്തി​യാ​ണ് ഹൈ​ദ​രാ​ബാ​ദ് പു​തി​യ സീ​സ​ണി​നാ​യി ഒ​രു​ങ്ങു​ന്ന​ത്. ഹെ​ൻ​റി​ച്ച് ക്ലാ​സ​ൻ (23 കോ​ടി), പാ​റ്റ് ക​മ്മി​ൻ​സ് (18 കോ​ടി), അ​ഭി​ഷേ​ക് ശ​ർ​മ (14 കോ​ടി), നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി (ആ​റു കോ​ടി) എ​ന്നി​വ​രെ​യാ​ണ് ടീം ​നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up