ജമ്മു: കാഷ്മീരുമായി ബന്ധപ്പെട്ട് ജമ്മുകാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറുഖ് അബ്ദുള്ളയഉടഎ പ്രസ്താവന രാജ്യദ്രോഹമാണെന്നു ബിജെപി. പാക് അനുകൂല നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും ബിജെപി ആരോപിച്ചു.
കാഷ്മീരിന്റെ ശബ്ദം ആഗോളതലത്തില്‍ എത്തിക്കാന്‍ പാക്കിസ്ഥാന്റെ നയതന്ത്രശ്രമങ്ങളാണ് സഹായിക്കുന്നതെന്നായിരുന്നു നാഷണൽ കോൺഫറൻസ് നേതാവുകൂടിയായ ഫ റുഖ് അബ്ദുള്ള പറഞ്ഞത്. ബാരാമുള്ളയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സമ്മേളനത്തിലായിരുന്നു വിവാദ പരാമർശം.
ലോകരാജ്യങ്ങളുടെ സമ്മര്‍ദം മൂലമാണു പ്രശ്നത്തിൽ ഇന്ത്യ നിശബ്ദത പാലിക്കുന്നത്. അയല്‍രാജ്യമായ പാക്കിസ്ഥാന് എല്ലാ രാജ്യാന്തര വേദികളിലും പ്രശ്നം ഉന്നയിക്കുന്നതിനാൽ കാഷ്മീരികൾക്ക് ഇപ്പോഴും സ്വത്വമുണ്ടെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
രൂക്ഷമായ ഭാഷയിലാണു ബിജെപി നേതൃത്വം ഇതിനോടു പ്രതികരിച്ചത്.
ദേശവിരുദ്ധരുടെ താളത്തിനൊത്ത് അദ്ദേഹം തുള്ളുകയാണെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം രവീന്ദര്‍ റെയ്ന കുറ്റപ്പെടുത്തി.
കാഷ്മീരിലെ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്ന പാക്കിസ്ഥാന് എങ്ങനെയാണ് അവരുടെ സംരക്ഷികരാകുന്നതെന്ന് ചോദിച്ച രവീന്ദർ റെയ്ന ഫറുഖ് അബ്ദുള്ളയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.