Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TreatmentCosts

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ​ച്ചെ​ല​വ് നി​യ​ന്ത്രി​ക്കാൻ നിയമനിർമാണത്തിന് സർക്കാർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ അ​​​മി​​​ത ചി​​​കി​​​ത്സാ​​​ച്ചെ​​​ല​​​വി​​​നു നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഒ​​​രു​​​ങ്ങു​​​ന്നു.

രോ​​​ഗി​​​ക​​​ളി​​​ൽനി​​​ന്ന് അ​​​മി​​​ത നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്ന​​​തും ചി​​​കി​​​ത്സാ​​​ച്ചെല​​​വി​​​ലെ സു​​​താ​​​ര്യ​​​ത​​​യി​​​ല്ലാ​​​യ്മ​​​യും ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി പു​​​തി​​​യ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കേ​​​ണ്ട ബി​​​ല്ലി​​​ന്‍റെ ക​​​ര​​​ട് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി നാ​​​ലം​​​ഗ സ​​​മി​​​തി രൂ​​​പവത്ക​​​രി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.

ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ചെ​​​യ​​​ർ​​​മാ​​​നാ​​​യു​​​ള്ള സ​​​മി​​​തി​​​യി​​​ൽ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്‌ടർ, ആ​​​രോ​​​ഗ്യ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്‌ടർ, കെ​​​എം​​​എ​​​സ്‌​​​സി​​​എ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ടർ എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും.

സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​മേ​​​ഖ​​​ല​​​യു​​​മാ​​​യും മ​​​റ്റു ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യും കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ചു ചി​​​കി​​​ത്സാ​​​ച്ചെ​​​ല​​​വു കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നും ചി​​​കി​​​ത്സ​​​യു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം സു​​​താ​​​ര്യ​​​ത, രോ​​​ഗി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ, സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ ല​​​ഭ്യ​​​ത എ​​​ന്നി​​​വ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​ള്ള ശി​​​പാ​​​ർ​​​ശ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണ് ക​​​മ്മി​​​റ്റി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.

രോ​​​ഗി​​​ക​​​ൾ​​​ക്കു ചി​​​കി​​​ത്സ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പു പ്ര​​​തീ​​​ക്ഷി​​​ക്കാ​​​വു​​​ന്ന ചെ​​​ല​​​വു വ്യ​​​ക്ത​​​മാ​​​ക്കു​​​ക, ബി​​​ല്ലി​​​ൽ ഓ​​​രോ ഇ​​​ന​​​ത്തി​​​ന്‍റെ​​​യും നി​​​ര​​​ക്ക് വ്യ​​​ക്ത​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക, മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല​​​യി​​​ൽ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

കൂ​​​ടാ​​​തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ രോ​​​ഗി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന മ​​​രു​​​ന്നു​​​ക​​​ൾ എം​​​ആ​​​ർ​​​പി​​​യെ​​​ക്കാ​​​ൾ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണം. ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ മ​​​രു​​​ന്നു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന വി​​​ല​​​യും രോ​​​ഗി​​​ക​​​ളി​​​ൽ നി​​​ന്ന് ഈ​​​ടാ​​​ക്കു​​​ന്ന വി​​​ല​​​യും സം​​​ബ​​​ന്ധി​​​ച്ച സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​വും പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up