കോട്ട: ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ വന്ദേ ഭാരത് ചെയര്‍ കാര്‍ റേക്ക് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി.
രോഹല്ഖുര്ദ് - ഇന്ദ്രഗഡ് - കോട്ട സെക്ഷനില്‍ 100 കിലോമീറ്റര്‍ ദൂരത്തിലാണു പരീക്ഷണം. ഭാരം കയറ്റിയ അവസ്ഥയിലും ഒഴിഞ്ഞ അവസ്ഥയിലും മണിക്കൂറില്‍ 180 കിലോമീറ്റര്‍ ഉയര്‍ന്ന വേഗത വിജയകരമായി കൈവരിച്ചതായി അധികൃതര്‍ അറിയിച്ചു.
അന്തിമ വേഗത സര്ട്ടിഫിക്കേഷന് ലഭിക്കുന്നതിന് മുന്നോടിയായി റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലായിരുന്നു സാങ്കേതിക പരിശോധനകള്‍.