ആലുവ: പരിജ്ഞാനമില്ലാത്ത കാര്യമായതിനാൽ സിവിൽ എൻജിനിയർമാർ സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി പരിശോധ നടത്തേണ്ടതില്ലെന്ന് അഡ്മിനിസ്ട്രേറ്റീസ്ട്രൈബ്യൂണൽ ഉത്തരവ്.
സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സിവിൽ എൻജിനിയർമാരെ ചുമതലയേൽപ്പിച്ച ചീഫ് സെക്രട്ടറിയുടെ നിർദേശത്തിനെതിരേയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്.
വിവിധ വകുപ്പിലെ എൻജിനിയർമാർ ഏകോപിച്ച് നടത്തേണ്ട പ്രവൃത്തി തദ്ദേശ സ്വയംഭരണ വകുപ്പിലെ സിവിൽ എൻജിനിയർമാരുടെ മാത്രം തലയിൽ കെട്ടിവച്ച ചീഫ് സെക്രട്ടറി ജയതിലകിന്റെ ഏകപക്ഷീയ നടപടിയാണു സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നിലവിൽ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് നിയമപോരാട്ടം നടത്തി വിധി നേടിയ അഡ്വ. കുളത്തൂർ ജയ്സിംഗ് പറഞ്ഞു.