നെയ്യാറ്റിന്‍കര : വിശ്വഭാരതി പബ്ലിക് സ്കൂള്‍ മാനേജിംഗ് ട്രസ്റ്റിയും ചെയര്‍മാനുമായ കൃഷ്ണപുരം സംഗീതില്‍ വി. വേലപ്പന്‍നായര്‍ക്ക് നാട് അന്ത്യാഞ്ജലിയർപ്പിച്ചു. നെയ്യാറ്റിൻകര താലൂക്കിലെ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായകമായ അടിത്തറ പാകിയ വേലപ്പന്‍നായരുടെ മൃതദേഹം ഇന്നലെ രാവിലെ കൃഷ്ണപുരത്തെ വസതിയായ സംഗീതിൽനിന്ന് വിലാപയാത്രയോടെ വിശ്വഭാരതി പബ്ലിക് സ്കൂളിൽ കൊണ്ടുവന്നു.
മന്ത്രി സി.പി. ജോൺ, എംഎൽഎമാരായ എൻ. ശക്തൻ, സി.കെ. ഹരീന്ദ്രൻ, ജി.ആർ. അനിൽ, അഡ്വ. എം.വിൻസന്റ്, എം.ആർ. ബൈജു, മുൻ മന്ത്രിമാരായ അഡ്വ. വി.എസ്. ശിവകുമാർ, എം.എം. ഹസ്സൻ, കവികളായ പ്രഫ. വി. മധുസൂദനൻനായർ, ഡോ. ബിജു ബാലകൃഷ്ണൻ, എന്‍.എസ്. സുമേഷ് കൃഷ്ണന്, ഇവാഞ്ചലിക്കൽ ചർച്ച് ബിഷപ് ആന്റണി ഈപ്പൻ, മുൻ എംഎൽഎ മാരായ കെ. ശബരിനാഥൻ, കെ.ആൻസലൻ, നിംസ് മെഡിസിറ്റി എംഡി ഫൈസൽ ഖാൻ തുടങ്ങി നിരവധി പേർ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.