x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലിം​ഗ​ന പു​ഷ്പാ​ഞ്ജ​ലി ഇ​ന്ന്


Published: June 21, 2026 03:10 AM IST | Updated: June 21, 2026 03:10 AM IST

കൊ​ട്ടി​യൂ​ർ: വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ലെ നാ​ല് ആ​രാ​ധ​ന​ക​ളി​ൽ അ​വ​സാ​ന​ത്തെ ആ​രാ​ധ​ന പൂ​ജ രോ​ഹി​ണി നാ​ളി​ൽ അ​ക്ക​രെ സ​ന്നി​ധി​യി​ൽ കൊ​ട്ടി​യൂ​ർ പെ​രു​മാ​ൾ​ക്ക് സ​മ​ർ​പ്പി​ക്കും.​രോ​ഹി​ണി ആ​രാ​ധ​ന നാ​ളി​ൽ സ്വ​യം​ഭൂ​വി​നെ ആ​ലിം​ഗ​നം ചെ​യ്ത് കു​റു​മാ​ത്തൂ​ർ നാ​യ്ക്ക​ൻ സ്ഥാ​നി​ക​ൻ ന​ട​ത്തു​ന്ന സ​വി​ശേ​ഷ​മാ​യ ആ​ലിം​ഗ​ന പു​ഷ്പാ​ഞ്ജ​ലി​യും ഞാ​യ​റാ​ഴ്ച്ച ന​ട​ക്കും.

ഉ​ച്ച​യ്ക്ക് പൊ​ന്നി​ൻ ശീ​വേ​ലി​യും ആ​രാ​ധ​ന സ​ദ്യ​യും ഉ​ണ്ടാ​കും. സ​ന്ധ്യ​യ്ക്ക് പെ​രു​മാ​ൾ​ക്ക് പാ​ല​മൃ​ത് അ​ഭി​ഷേ​ക​വും ക​ള​ഭാ​ഭി​ഷേ​ക​വും ന​ട​ത്തും. പ​ഴ​ശി കോ​വി​ല​ക​ത്തു നി​ന്നു​മാ​ണ് പൂ​ജാ​ദ്ര​വ്യ​ങ്ങ​ൾ എ​ത്തി​ക്കു​ക. രോ​ഹി​ണി ആ​രാ​ധ​ന ദി​വ​സം വ​ലി​യ ഭ​ക്ത​ജ​ന തി​ര​ക്കാ​ണ് കൊ​ട്ടി​യൂ​രി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ലിം​ഗ​ന പു​ഷ്പാ​ഞ്ജ​ലി​ക്കും വ​ലി​യ സ​വി​ശേ​ഷ​ത​യാ​ണു​ള്ള​ത്.

വൈ​ശാ​ഖ മ​ഹോ​ത്സ​വ കാ​ല​ത്തെ രോ​ഹി​ണി ന​ക്ഷ​ത്ര​ത്തി​ൽ കു​റു​മാ​ത്തൂ​ർ ഇ​ല്ല​ത്തെ ബ്രാ​ഹ്‌​മ​ണ​ശ്രേ​ഷ്‌​ഠ​ൻ ഭ​ഗ​വ​ൽ​സ്വ​യം​ഭൂ​വി​ൽ പു​ഷ്പാ​ഞ്ജ​ലി ന​ട​ത്തു​ക​യും പു​ഷ്പാ​ഞ്ജ​ലി ക്കൊ​ടു​വി​ൽ ഭ​ഗ​വാ​നെ ആ​ലിം​ഗ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്ന ച​ട​ങ്ങാ​ണി​ത്.

Tags : tributes Nattuvishesham Distric News

Recent News

Corehub Up