Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tributes

Thiruvananthapuram

വി. ​വേ​ല​പ്പ​ന്‍​നാ​യ​ർക്ക് അന്ത്യാഞ്ജലിയർപ്പിച്ച് നാട്

നെ​യ്യാ​റ്റി​ന്‍​ക​ര : വി​ശ്വ​ഭാ​ര​തി പ​ബ്ലി​ക് സ്കൂ​ള്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യും ചെ​യ​ര്‍​മാ​നു​മാ​യ കൃ​ഷ്ണ​പു​രം സം​ഗീ​തി​ല്‍ വി. ​വേ​ല​പ്പ​ന്‍​നാ​യ​ര്‍ക്ക് നാട് അന്ത്യാഞ്ജലിയർപ്പിച്ചു. നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ അ​ടി​ത്ത​റ പാ​കി​യ വേ​ല​പ്പ​ന്‍​നാ​യ​രു​ടെ മൃതദേഹം ഇ​ന്ന​ലെ രാ​വി​ലെ കൃ​ഷ്ണ​പു​ര​ത്തെ വ​സ​തി​യാ​യ സം​ഗീ​തി​ൽനി​ന്ന് വി​ലാ​പ​യാ​ത്ര​യോ​ടെ വി​ശ്വ​ഭാ​ര​തി പ​ബ്ലി​ക് സ്കൂ​ളി​ൽ കൊ​ണ്ടു​വ​ന്നു.

മ​ന്ത്രി സി.​പി. ജോ​ൺ, എം​എ​ൽ​എ​മാ​രാ​യ എ​ൻ. ശ​ക്ത​ൻ, സി.​കെ. ഹ​രീ​ന്ദ്ര​ൻ, ജി.​ആ​ർ. അ​നി​ൽ, അ​ഡ്വ. എം.​വി​ൻ​സ​ന്‍റ്, എം.​ആ​ർ. ബൈ​ജു, മു​ൻ മ​ന്ത്രി​മാ​രാ​യ അ​ഡ്വ. വി.​എ​സ്. ശി​വ​കു​മാ​ർ, എം.​എം. ഹ​സ്സ​ൻ, ക​വി​ക​ളാ​യ പ്രഫ. വി. ​മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ, ഡോ. ​ബി​ജു ബാ​ല​കൃ​ഷ്ണ​ൻ, എ​ന്‍.​എ​സ്. സു​മേ​ഷ് കൃ​ഷ്ണ​ന്‍, ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ബി​ഷ​പ് ആ​ന്‍റ​ണി ഈ​പ്പ​ൻ, മു​ൻ എം​എ​ൽ​എ മാ​രാ​യ കെ. ​ശ​ബ​രി​നാ​ഥ​ൻ, കെ.​ആ​ൻ​സ​ല​ൻ, നിം​സ് മെ​ഡി​സി​റ്റി എം​ഡി ഫൈ​സ​ൽ ഖാ​ൻ തുടങ്ങി നിരവധി പേർ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.

Latest News

Corehub Up