Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trier

ട്രി​യ​ർ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നാ​ലെ അ​ഫ്ഗാ​ൻ പൗ​ര​ന്മാ​രെ നാ​ടു​ക​ട​ത്താ​ൻ ജ​ർ​മ​നി

ബ​​​​ർ​​​​ലി​​​​ൻ: ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ ട്രി​​​​യ​​​​റി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി കു​​​​ത്തേ​​​​റ്റ് മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളാ​​​​യ അ​​​​ഫ്ഗാ​​​​ൻ​​​​കാ​​​​രെ നാ​​​​ടു​​​​ക​​​​ട​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ 15ന് ​​​​ട്രി​​​​യ​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വി​​​​ദ്യാ​​​​ർ​​​​ഥി 22കാ​​​​ര​​​​നാ​​​​യ മ​​​​രി​​​​യു​​​​സ് ഡി​​​​ക് കു​​​​ത്തേ​​​​റ്റ് മ​​​​രി​​​​ക്കു​​​​ക​​​​യും അ​​​​ഫ്ഗാ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ 22കാ​​​​ര​​​​ൻ അ​​​​റ​​​​സ്റ്റി​​​​ലാ​​​​കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ക​​​​ടു​​​​പ്പി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നെ പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​ത്. യാ​​​​തൊ​​​​രു പ്ര​​​​കോ​​​​പ​​​​ന​​​​വു​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് പ്ര​​​​തി ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം അ​​​​റി​​​​യി​​​​ച്ചു.

നി​​​​ല​​​​വി​​​​ലെ നി​​​​യ​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് ഗു​​​​രു​​​​ത​​​​ര കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​രെ നാ​​​​ടു​​​​ക​​​​ട​​​​ത്താ​​​​ൻ വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും കോ​​​​ട​​​​തി ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളും സാ​​​​ങ്കേ​​​​തി​​​​ക​​​​ ത​​​​ട​​​​സ​​​​ങ്ങ​​​​ളും കാ​​​​ര​​​​ണം പ​​​​ല​​​​പ്പോ​​​​ഴും ഇ​​​​തു ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​റി​​​​ല്ല.

ഗു​​​​രു​​​​ത​​​​ര കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​രെ​​​​യും രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യ്ക്കു ഭീ​​​​ഷ​​​​ണി​​​​യാ​​​​യ​​​​വ​​​​രെ​​​​യും കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചാ​​​​ണ് ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ക​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ട്രി​​​​യ​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ 29കാ​​​​രി​​​​യാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ ഇന്നലെ സ്വ​​​​ന്തം ഫ്ലാ​​​​റ്റി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തും ആ​​​​ശ​​​​ങ്ക​​​​യ്ക്കി​​​​ട​​​​യാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ 19ന് ​​​​കാ​​​​ണാ​​​​താ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ​​​​യാ​​​​ണ് നോ​​​​ർ​​​​ഡാ​​​​ലി​​​​ക്കി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള ഫ്ലാ​​​​റ്റി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തിയത്.

പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്ന പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് എ​​​​ത്തി​​​​യ പോ​​​​ലീ​​​​സ് ഫ്ലാ​​​​റ്റി​​​​ന്‍റെ വാ​​​​തി​​​​ൽ ത​​​​ക​​​​ർ​​​​ത്ത് അ​​​​ക​​​​ത്തു​​​​ക​​​​യ​​​​റി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് കൊ​​​​ല​​​​പാ​​​​ത​​​​ക​​​​മാ​​​​ണെ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ൽ പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

Latest News

Corehub Up