Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trilingual Policy

ത്രിഭാഷാ നയം: കുട്ടികളിൽ സമ്മർദം ഉണ്ടാക്കിയേക്കുമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​മ്പ​താം ക്ലാ​സി​ൽ ത്രി​ഭാ​ഷാ ന​യം ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് സു​പ്രീം​കോ​ട​തി. ബോ​ർ​ഡ് പ​രീ​ക്ഷ​യ്ക്ക് ത​യാറെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദമു​ണ്ടാ​ക്കു​മെ​ന്ന് ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന നി​രീ​ക്ഷി​ച്ചു.

ത​മി​ഴ്‌​നാ​ട്ടി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെയായിരുന്നു നി​രീ​ക്ഷ​ണം. മൂ​ന്നാം ഭാ​ഷാപ​ഠ​നം ആ​റാം ക്ലാ​സി​ൽത​ന്നെ ആ​രം​ഭി​ച്ച് എ​ട്ടാം ക്ലാ​സോ​ടെ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​വോ​ദ​യ സ്കൂ​ളു​ക​ളി​ലെ ത്രി​ഭാ​ഷാ ന​യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ത​മി​ഴ്‌​നാ​ട് വ​ർ​ഷ​ങ്ങ​ളാ​യി ഇ​ത്ത​രം സ്കൂ​ളു​ക​ളെ എ​തി​ർ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ത്രി​ഭാ​ഷാ ന​യ​ത്തി​ൽ എ​വി​ടെ​യും ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നു പ​റ​യു​ന്നി​ല്ലെ​ന്നും സം​സ്ഥാ​ന ഭാ​ഷ​യും ഇം​ഗ്ലീ​ഷും കൂ​ടാ​തെ മ​റ്റേ​തെ​ങ്കി​ലും ഒ​രു മൂ​ന്നാം ഭാ​ഷ പ​ഠി​ച്ചാ​ൽ മ​തി​യാ​കു​മെ​ന്നും ജ​സ്റ്റീ​സ് നാ​ഗ​ര​ത്ന ചൂ​ണ്ടി​ക്കാ​ട്ടി.

സി​ബി​എ​സ്ഇ​യു​ടെ ത്രി​ഭാ​ഷാ ന​യ​ത്തി​നെ​തി​രാ​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി നി​ല​വി​ൽ ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ന​യ​ത്തി​ന് ഇ​ട​ക്കാ​ല സ്റ്റേ ​ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ച് അ​ടു​ത്തയാഴ്ച വി​ഷ​യ​ത്തി​ൽ വീ​ണ്ടും വാ​ദം കേ​ൾ​ക്കും. മ​റ്റൊ​രു ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ ഇ​രി​ക്കു​ന്ന വി​ഷ​യ​ത്തി​ലാ​ണ് ജ​സ്റ്റീ​സ് നാ​ഗ​ര​ത്ന അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ച് അ​ഭി​പ്രാ​യപ്ര​ക​ട​നം ന​ട​ത്തി​യ​ത്.

Latest News

Corehub Up