Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trionda 2026

Kottayam

‘ട്രി​​യോ​​ണ്ട 2026 ’ ഫുട്ബോൾ ല​ഹ​രിയിൽ സെന്‍റ് ആ​ന്‍​സ്

കോ​​ട്ട​​യം: ഫു​​ട്‌​​ബോ​​ള്‍ ലോ​​ക​​ക​​പ്പി​ന്‍റെ ഉ​​ത്സ​​വ ല​​ഹ​​രി കോ​​ട്ട​​യം സെ​ന്‍റ് ആ​​ന്‍​സ് ഹ​​യ​​ര്‍ സെ​​ക്ക​​ൻ​ഡ​റി സ്‌​​കൂ​​ളി​​ല്‍ പെ​​യ്തി​​റ​​ങ്ങി. പ്രി​​യ താ​​ര​​ങ്ങ​​ളു​​ടെ​​യും രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും ജ​​ഴ്സി ധ​​രി​​ച്ചെ​​ത്തി​​യ പെ​​ണ്‍കു​​ട്ടി​​ക​​ള്‍ സ്‌​​കൂ​​ള്‍ മു​​റ്റം ഫു​​ട്‌​​ബോ​​ള്‍ സ്റ്റേ​​ഡി​​യ​​മാ​​ക്കി മാ​​റ്റി.

ഡാ​​യ് ഡാ​​യ്, വ​​ക്കാ വ​​ക്കാ താ​​ള​​ത്തി​​ന്‍റെ അ​​ക​​മ്പ​​ടി​​യി​​ല്‍ നൃ​​ത്തം ച​​വി​​ട്ടി. ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ കു​​ട്ടി​​ക​​ളു​​ടെ ഫു​​ട്‌​​ബോ​​ള്‍ വൈ​​ബി​​ന് ആ​​വേ​​ശം പ​​ക​​രാ​​ന്‍ സ്‌​​കൂ​​ളി​​ലെ​​ത്തി​യ​തോ​ടെ കു​​ട്ടി​​ക​​ളു​​ടെ ആ​​വേ​​ശം ഉ​​ച്ച​​സ്ഥാ​​യി​​ലാ​​യി. ഫു​​ട്‌​​ബോ​​ള്‍ ലോ​​ക​​ക​​പ്പി​ന്‍റെ മാ​തൃ​ക സ്‌​​കൂ​​ള്‍ മു​​റ്റ​​ത്ത് സ്ഥാ​​പി​​ച്ച എം​​എ​​ല്‍​എ ഗോ​​ള​​ടി​​ച്ച് സ്‌​​കൂ​​ള്‍ ലോ​​ക​​ക​​പ്പ് ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​യായ ‘ട്രി​​യോ​​ണ്ട 2026’ ഉ​​ദ്ഘാ​​ട​​ന​​ം ചെയ്തു.

സ്‌​​കൂ​​ളി​​ല്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ്ര​​വ​​ച​​ന മ​​ത്സ​​ര​​ത്തി​​ല്‍ അ​​ര്‍​ജ​​ന്‍റീ​ന ടീ​​മി​​ന്‍റെ പേ​​ര് കു​​റി​​ച്ച​​പ്പോ​​ള്‍ കു​​ട്ടി​​ക​​ള്‍ ഹ​​ര്‍​ഷാ​​ര​​വ​​ത്തോ​​ടെ എം​​എ​​ല്‍​എ​​യ്ക്ക് പി​​ന്തു​​ണ ന​​ല്‍​കി.
സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ ഫാ. ​​ഏ​​ബ്ര​​ഹാം പ​​റ​​മ്പേ​​ട്ടി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ജോ​​ബി ജോ​​സ​​ഫ്, ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ്റ്റ​​ര്‍ പ്രി​​യ, പി​​ടി​​എ പ്ര​​സി​​ഡ​ന്‍റ് ജോ​​ര്‍​ജ് തോ​​മ​​സ്, കാ​​യി​​കാ​​ധ്യാ​​പ​​ക​​ന്‍ ആ​​ല്‍​ബ​​ര്‍​ട്ട് സൈ​​മ​​ണ്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. കി​​ക്കോ​​ഫ് ക്വി​​സ് മ​​ത്സ​​ര വി​​ജ​​യി​​ക​​ള്‍​ക്ക് ചാ​​ണ്ടി ഉ​​മ്മ​​ന്‍ സ​​മ്മാ​​ന​​ങ്ങ​​ള്‍ ന​​ല്‍​കി.

Latest News

Corehub Up