കോട്ടയം: ഫുട്ബോള്‍ ലോകകപ്പിന്റെ ഉത്സവ ലഹരി കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ പെയ്തിറങ്ങി. പ്രിയ താരങ്ങളുടെയും രാജ്യങ്ങളുടെയും ജഴ്സി ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ സ്കൂള്‍ മുറ്റം ഫുട്ബോള്‍ സ്റ്റേഡിയമാക്കി മാറ്റി.
ഡായ് ഡായ്, വക്കാ വക്കാ താളത്തിന്റെ അകമ്പടിയില്‍ നൃത്തം ചവിട്ടി. ചാണ്ടി ഉമ്മന്‍ എംഎല്‍എ കുട്ടികളുടെ ഫുട്ബോള്‍ വൈബിന് ആവേശം പകരാന്‍ സ്കൂളിലെത്തിയതോടെ കുട്ടികളുടെ ആവേശം ഉച്ചസ്ഥായിലായി. ഫുട്ബോള്‍ ലോകകപ്പിന്റെ മാതൃക സ്കൂള്‍ മുറ്റത്ത് സ്ഥാപിച്ച എംഎല്‍എ ഗോളടിച്ച് സ്കൂള്‍ ലോകകപ്പ് ആഘോഷ പരിപാടിയായ ‘ട്രിയോണ്ട 2026’ ഉദ്ഘാടനം ചെയ്തു.
സ്കൂളില്‍ സംഘടിപ്പിക്കുന്ന പ്രവചന മത്സരത്തില്‍ അര്‍ജന്റീന ടീമിന്റെ പേര് കുറിച്ചപ്പോള്‍ കുട്ടികള്‍ ഹര്‍ഷാരവത്തോടെ എംഎല്‍എയ്ക്ക് പിന്തുണ നല്കി.
സ്കൂള്‍ മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ടിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ജോബി ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പ്രിയ, പിടിഎ പ്രസിഡന്റ് ജോര്‍ജ് തോമസ്, കായികാധ്യാപകന് ആല്‍ബര്‍ട്ട് സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു. കിക്കോഫ് ക്വിസ് മത്സര വിജയികള്‍ക്ക് ചാണ്ടി ഉമ്മന്‍ സമ്മാനങ്ങള്‍ നല്കി.
Tags : nattu vishesham t. Ann's in the Trionda 2026