Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trissur

അ​വ​സാ​ന ലാ​പ്പി​ൽ ആ​രെ​ത്തും? മൂ​ന്നി​ട​ത്ത് സ​സ്പെ​ൻ​സ്

വി​​​​വാ​​​​ദ​​​​ങ്ങ​​​​ളും വി​​​​ക​​​​സ​​​​ന"വാ​​​​ദ'ങ്ങ​​​​ളും സ​​​​മാ​​​​സ​​​​മം ചാ​​​​ലി​​​​ച്ച് ഉ​​​​ത്സ​​​​വ​​​​ങ്ങ​​​​ളു​​​​ടെ നാ​​​​ട്ടി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ത്സ​​​​വം അ​​​​വ​​​​സാ​​​​ന ലാ​​​​പ്പി​​​​ലേ​​​​ക്ക്. വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലെ അ​​​​വ​​​​ധി​​​​ക​​​​ൾ മു​​​​ന്നി​​​​ൽ​​​​ക​​​​ണ്ട് പ​​​​ര്യ​​​​ട​​​​നം പ​​​​ര​​​​മാ​​​​വ​​​​ധി വേ​​​​ഗ​​​​ത്തി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ക​​​​യാ​​​​ണ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ.

എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ഭൂ​​​​രി​​​​പ​​​​ക്ഷം സീ​​​​റ്റി​​​​ലും സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ വീ​​​​ണ്ടും ഇ​​​​റ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്കും യു​​​​ഡി​​​​എ​​​​ഫി​​​​നും പു​​​​തു​​​​മു​​​​ഖ​​​​ങ്ങ​​​​ളാ​​​​ണ് ഏ​​​​റെ​​​​യും. ബി​​​​ഡി​​​​ജെ​​​​എ​​​​സി​​​​നു​​​​പു​​​​റ​​​​മേ, ഇ​​​​ക്കു​​​​റി ട്വ​​​​ന്‍റി20 യും ​​​​എ​​​​ൻ​​​​ഡി​​​​എ മു​​​​ന്ന​​​​ണി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ്. കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​രി​​​​ലും ചാ​​​​ല​​​​ക്കു​​​​ടി​​​​യി​​​​ലും ഊ​​​​ർ​​​​ജി​​​​ത പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലാ​​​​ണ് ട്വ​​​​ന്‍റി20.

പു​​​​റ​​​​മേ​​​​ക്കു​​​​ള്ള വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്ക​​​​പ്പു​​​​റം അ​​​​ടി​​​​യൊ​​​​ഴു​​​​ക്കു​​​​ക​​​​ൾ എ​​​​ങ്ങ​​​​നെ​​​​യെ​​​​ന്നു പ​​​​റ​​​​യാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത ജി​​​​ല്ല​​​​യാ​​​​ണ് തൃ​​​​ശൂ​​​​ർ. മ​​​​ത​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ നാ​​​​ട്ടി​​​​ൽ വി​​​​ദേ​​​​ശ​​​​സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി​​​​യും എ​​​​സ്ഐ​​​​ആ​​​​റും സ​​​​ജീ​​​​വ​​​​ച​​​​ർ​​​​ച്ച​​​​യാ​​​​ണ്. ക​​​​ന​​​​ലാ​​​​യെ​​​​രി​​​​യു​​​​ന്ന രാ​​​​ഷ്‌​​ട്രീ​​​​യ ഡീ​​​​ൽ വി​​​​വാ​​​​ദ​​​​വും തൃ​​​​ശൂ​​​​ർ പൂ​​​​രം ക​​​​ല​​​​ക്ക​​​​ലും ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യും ഇ​​​​ട​​​​യ്ക്കി​​​​ടെ പൊ​​​​ട്ടു​​​​ന്ന ക​​​​രു​​​​വ​​​​ന്നൂ​​​​ർ ത​​​​ട്ടി​​​​പ്പും ലൈ​​​​ഫ് പ​​​​ദ്ധ​​​​തി വി​​​​വാ​​​​ദ​​​​വും വെ​​​​ടി​​​​ക്കെ​​​​ട്ടാ​​​​യി ക​​​​ത്തി​​​​പ്പ​​​​ട​​​​രു​​​​മോ എ​​​​ന്ന​​​​താ​​​​ണു കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പ​​​​ത്തു​​​​ വ​​​​ർ​​​​ഷ​​​​മാ​​​​യി ആ​​​​കെ​​​​യു​​​​ള്ള 13ൽ ​​​​പ​​​​ന്ത്ര​​​​ണ്ടു സീ​​​​റ്റും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ കൈ​​​​യി​​​​ലാ​​​​ണ്. ഒ​​​​രു​​​​കാ​​​​ല​​​​ത്ത് യു​​​​ഡി​​​​എ​​​​ഫി​​​​നോ​​​​ടു ചാ​​​​യ്‌​​​​വു​​​​കാ​​​​ട്ടി​​​​യി​​​​രു​​​​ന്ന ജി​​​​ല്ല​​​​യു​​​​ടെ സ്വ​​​​ഭാ​​​​വ​​​​മാ​​​​റ്റം കു​​​​റ​​​​ച്ചൊ​​​​ന്നു​​​​മ​​​​ല്ല കോ​​​​ണ്‍​ഗ്ര​​​​സി​​​​നെ ഞെ​​​​ട്ടി​​​​ച്ച​​​​ത്. നി​​​​ല​​​​വി​​​​ൽ ചാ​​​​ല​​​​ക്കു​​​​ടി​​​​യി​​​​ൽ​​ മാ​​​​ത്ര​​​​മാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ എം​​​​എ​​​​ൽ​​​​എ​​​​യു​​​​ള്ള​​​​ത്. മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​വും ഇ​​​​തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി. ന​​​​ഷ്ട​​​​പ്ര​​​​താ​​​​പം തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള ഊ​​​​ർ​​​​ജി​​​​ത​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ്.

2021ലെ ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ശേ​​​​ഷം എ​​​​ൻ​​​​ഡി​​​​എ ജി​​​​ല്ല​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ചി​​​​ട്ട​​​​യാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ ഗു​​​​ണം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ വി​​​​ജ​​​​യ​​​​ത്തി​​​​ലൂ​​​​ടെ നേ​​​​ടി​​​​യ​​​​തി​​​​ന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണ് എ​​​​ൻ​​​​ഡി​​​​എ. തൃ​​​​ശൂ​​​​ർ നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ട്ടം കോ​​​​ണ്‍​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്ന പ​​​​ദ്മ​​​​ജ വേ​​​​ണു​​​​ഗോ​​​​പാ​​​​ലും നാ​​​​ട്ടി​​​​ക​​​​യി​​​​ൽ അ​​​​രി​​​​വാ​​​​ൾ നെ​​​​ൽ​​​​ക്ക​​​​തി​​​​ർ അ​​​​ട​​​​യാ​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടു​​​​തേ​​​​ടി​​​​യ സി​​​​പി​​​​ഐ​​​​യു​​​​ടെ സി.​​​​സി. മു​​​​കു​​​​ന്ദ​​​​നും ഇ​​​​ക്കു​​​​റി താ​​​​മ​​​​ര​​​​ചി​​​​ഹ്ന​​​​ത്തി​​​​ലാ​​​​ണു മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. വി​​​​വാ​​​​ദ​​​​പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ബി. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​നും ഗു​​​​രു​​​​വാ​​​​യൂ​​​​രി​​​​ലെ മ​​​​ത്സ​​​​രം ച​​​​ർ​​​​ച്ച​​​​യാ​​​​ക്കി. 13 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ നി​​​​ർ​​​​ത്തി ശ​​​​ക്ത​​​​മാ​​​​യ ത്രി​​​​കോ​​​​ണ​​​​മ​​​​ത്സ​​​​ര​​​​മാ​​​​ണ് എ​​​​ൻ​​​​ഡി​​​​എ കാ​​​​ഴ്ച​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്.

സ​​​​സ്പെ​​​​ൻ​​​​സാ​​​​യി മൂ​​​​ന്നു മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ൾ

പ​​​​ദ്മ​​​​ജ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന തൃ​​​​ശൂ​​​​രും സി.​​​​സി. മു​​​​കു​​​​ന്ദ​​​​ൻ ഇ​​​​റ​​​​ങ്ങു​​​​ന്ന നാ​​​​ട്ടി​​​​ക​​​​യിലും കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ ജ​​​​ന​​​​കീ​​​​യ​​​​നാ​​​​യ ടി.​​​​എ​​​​ൻ. പ്ര​​​​താ​​​​പ​​​​ൻ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന മ​​​​ണ​​​​ലൂ​​​​രു​​​​മാ​​​​ണ് ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ പോ​​​​രാ​​​​ട്ടം. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി തൃ​​​​ശൂ​​​​രി​​​​ൽ ന​​​​ട​​​​ത്തി​​​​യ റോ​​​​ഡ്ഷോ​​​​യി​​​​ൽ വാ​​​​ഹ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത് ഈ ​​​​മൂ​​​​ന്നു മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ​​​​യും ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. മൂ​​​​ന്നി​​​​ട​​​​ത്തും ശ​​​​ക്ത​​​​മാ​​​​യ ത്രി​​​​കോ​​​​ണ​​​​മ​​​​ത്സ​​​​ര​​​​മാ​​​​ണ്.

തൃ​​​​ശൂ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ മി​​​​ന്നും​​​​ജ​​​​യം കാ​​​​ഴ്ച​​​​വ​​​​ച്ച​​​​തി​​​​ന്‍റെ ആ​​​​വേ​​​​ശ​​​​ത്തി​​​​ലാ​​​​ണ് തൃ​​​​ശൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ്. നീ​​​​ണ്ട ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ൽ, മു​​​​ൻ​​​​മേ​​​​യ​​​​റും സു​​​​പ​​​​രി​​​​ചി​​​​ത​​​​നു​​​​മാ​​​​യ രാ​​​​ജ​​​​ൻ ജെ. ​​​​പ​​​​ല്ല​​​​നെ​​​​യാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്കി​​​​യ​​​​ത്. നി​​​​യ​​​​മ​​​​സ​​​​ഭാ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ നേ​​​​ടി​​​​യ 8638 വോ​​​​ട്ട​​​​ു ക​​​​ളു​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ലാ​​​​ണു പ്ര​​​​തീ​​​​ക്ഷ.

സാം​​​​സ്കാ​​​​രി​​​​ക​​​​രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​ൻ ആ​​​​ല​​​​ങ്കോ​​​​ട് ലീ​​​​ലാ​​​​കൃ​​​​ഷ്ണ​​​​നാ​​​​ണ് സി​​​​പി​​​​ഐ സ്ഥാ​​​​നാ​​​​ർ​​​​ഥി. ഇ​​​​ട​​​​തി​​​​നോ​​​​ട് ഇ​​​​ട​​​​ഞ്ഞു​​​​നി​​​​ന്ന സാം​​​​സ്കാ​​​​രി​​​​ക​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ര​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ ആ​​​​ല​​​​ങ്കോ​​​​ടി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്നു എ​​​​ന്ന​​​​ത് ആ​​​​ശ്വാ​​​​സ​​​​മാ​​​​ണ്. ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സു​​​​പ​​​​രി​​​​ചി​​​​ത​​​​ന​​​​ല്ലെ​​​​ങ്കി​​​​ലും പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും എ​​​​ത്താ​​​​നാ​​​​യി എ​​​​ന്ന് ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി ക​​​​രു​​​​തു​​​​ന്നു.

ബി​​​​ജെ​​​​പി​​​​യു​​​​ടെ സം​​​​ഘ​​​​ട​​​​നാ ച​​​​ട്ട​​​​ക്കൂ​​​​ടി​​​​ലെ​​​​ത്തി​​​​യ പ​​​​ദ്മ​​​​ജ​​​​യ്ക്കു​​​​വേ​​​​ണ്ടി​​​​യും പ്ര​​​​ചാ​​​​ര​​​​ണം എ​​​​ണ്ണ​​​​യി​​​​ട്ട യ​​​​ന്ത്രം പോ​​​​ലെ​​​​യാ​​​​ണ്. ലീ​​​​ഡ​​​​റു​​​​ടെ മ​​​​ക​​​​ളെ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഒ​​​​രു വി​​​​ഭാ​​​​ഗം കോ​​​​ണ്‍​ഗ്ര​​​​സു​​​​കാ​​​​രു​​​​ടെ വോ​​​​ട്ട് ല​​​​ക്ഷ്യ​​​​മി​​​​ട്ട് പ​​​​ദ്മ​​​​ജ നേ​​​​ര​​​​ത്തേ​​​​ത​​​​ന്നെ ഒ​​​​ളി​​​​യ​​​​ന്പു​​​​ക​​​​ൾ എ​​​​യ്തി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, 2021ൽ ​​​​സു​​​​രേ​​​​ഷ് ഗോ​​​​പി​​​​ക്കു ല​​​​ഭി​​​​ച്ച പി​​​​ന്തു​​​​ണ​​​​യു​​​​ണ്ടാ​​​​കു​​​​മോ എ​​​​ന്നു ക​​​​ണ്ട​​​​റി​​​​യ​​​​ണം.

സി​​​​പി​​​​ഐ​​​​യു​​​​ടെ എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യി​​​​രു​​​​ന്ന സി.​​​​സി. മു​​​​കു​​​​ന്ദ​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ ചേ​​​​ക്കേ​​​​റാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​ശേ​​​​ഷം എ​​​​ൽ​​​​ഡി​​​​എ​​​​യു​​​​ടെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി. വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ വോ​​​​ട്ടി​​​​ലൂ​​​​ന്നി​​​​യാ​​​​ണു പ്ര​​​​ചാ​​​​ര​​​​ണം. "മാ​​​​റ​​​​ണം ഈ ​​​​എം​​​​എ​​​​ൽ​​​​എ' എ​​​​ന്നു കാ​​​​ട്ടി ബി​​​​ജെ​​​​പി മു​​​​ന്പ് സ്ഥാ​​​​പി​​​​ച്ച ബോ​​​​ർ​​​​ഡ് ഇ​​​​രു​​​​ണ്ടു​​​​വെ​​​​ളു​​​​ത്ത​​​​പ്പോ​​​​ൾ നീ​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്ന​​​​തും നാ​​​​ട്ടി​​​​ക​​​​യി​​​​ലാ​​​​ണ്. മു​​​​ന്ന​​​​ണി​​​​യു​​​​ടെ ശ​​​​ക്തി​​​​യി​​​​ലാ​​​​ണ് മു​​​​ൻ എം​​​​എ​​​​ൽ​​​​എ കൂ​​​​ടി​​​​യാ​​​​യ ഗീ​​​​ത ഗോ​​​​പി​​​​യു​​​​ടെ വി​​​​ശ്വാ​​​​സം. സു​​​​നി​​​​ൽ ലാ​​​​ലൂ​​​​രും യു​​​​ഡി​​​​എ​​​​ഫി​​​​നു​​​​വേ​​​​ണ്ടി ശ​​​​ക്ത​​​​മാ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു​​​​ണ്ട്. മൂ​​​​ന്നു സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ മാ​​​​ത്ര​​​​മു​​​​ള്ള മ​​​​ണ്ഡ​​​​ല​​​​മെ​​​​ന്ന പ്ര​​​​ത്യേ​​​​ക​​​​ത​​​​യും നാ​​​​ട്ടി​​​​ക​​​​യ്ക്കു​​​​ണ്ട്. രാ​​​​ഷ്‌​​ട്രീ​​​​യ​​​​കൂ​​​​റു​​​​മാ​​​​റ്റം ജ​​​​നം എ​​​​ങ്ങ​​​​നെ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​ക്കു​​​​റി​​​​യ​​​​റി​​​​യാം.

മ​​​​ണ​​​​ലൂ​​​​ര്

മു​​​​ൻ പു​​​​തു​​​​ക്കാ​​​​ട് എം​​​​എ​​​​ൽ​​​​എ​​​​യും മ​​​​ന്ത്രി​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന പ്ര​​​​ഫ. സി. ​​​​ര​​​​വീ​​​​ന്ദ്ര​​​​നാ​​​​ഥാ​​​​ണു മ​​​​ണ​​​​ലൂ​​​​രി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി. മു​​​​ന്പു ന​​​​ട​​​​ത്തി​​​​യ വി​​​​ക​​​​സ​​​​ന​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് പ്ര​​​​ചാ​​​​ര​​​​ണം. ഇ​​​​ട​​​​തി​​​​ന്‍റെ കോ​​​​ട്ട പൊ​​​​ളി​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പി​​​​ച്ച് ടി.​​​​എ​​​​ൻ. പ്ര​​​​താ​​​​പ​​​​ൻ നേ​​​​ര​​​​ത്തേ പ്ര​​​​ചാ​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും മ​​​​ണ​​​​ലൂ​​​​രാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മ​​​​ണ്ഡ​​​​ല​​​​മാ​​​​ക്കി​​​​യ​​​​ത്. മ​​​​ണ്ഡ​​​​ല​​​​ത്തി​​​​നു​​​​ മാ​​​​ത്ര​​​​മാ​​​​യി നി​​​​ര​​​​വ​​​​ധി വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളും പ്ര​​​​താ​​​​പ​​​​ൻ മു​​​​ന്പോ​​​​ട്ടു​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്.

മു​​​​ന്പ് കു​​​​ന്നം​​​​കു​​​​ള​​​​ത്ത് മി​​​​ക​​​​ച്ച പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്തി​​​​യ കെ.​​​​കെ. അ​​​​നീ​​​​ഷ് കു​​​​മാ​​​​റാ​​​​ണ് എ​​​​ൻ​​​​ഡി​​​​എ സ്ഥാ​​​​നാ​​​​ർ​​​​ഥി. സു​​​​രേ​​​​ഷ് ഗോ​​​​പി ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മു​​​​ന്പി​​​​ലെ​​​​ത്തി​​​​യ മ​​​​ണ്ഡ​​​​ല​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ൽ ബി​​​​ജെ​​​​പി ഇ​​​​വി​​​​ടെ ഏ​​​​റെ പ്ര​​​​തീ​​​​ക്ഷ​​​​യ​​​​ർ​​​​പ്പി​​​​ക്കു​​​​ന്നു.

ഒ​​​​ല്ലൂ​​​​രും ചാ​​​​ല​​​​ക്കു​​​​ടി​​​​യും

മ​​​​ന്ത്രി കെ. ​​​​രാ​​​​ജ​​​​ൻ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന ഒ​​​​ല്ലൂ​​​​രും യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ സി​​​​റ്റിം​​​​ഗ് സീ​​​​റ്റാ​​​​യ ചാ​​​​ല​​​​ക്കു​​​​ടി​​​​യിലും ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ പോ​​​​രാ​​​​ട്ട​​​​മാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ടോ​​​​ൾ​​​​വി​​​​രു​​​​ദ്ധ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ലൂ​​​​ടെ ശ്ര​​​​ദ്ധ നേ​​​​ടി​​​​യ അ​​​​ഡ്വ.​​​​ ഷാ​​​​ജി ജെ. ​​​​കോ​​​​ട​​​​ങ്ക​​​​ണ്ട​​​​ത്താ​​​​ണ് കെ. ​​​​രാ​​​​ജ​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി. ചാ​​​​ല​​​​ക്കു​​​​ടി​​​​യി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് കൗ​​​​ണ്‍​സി​​​​ല​​​​റാ​​​​യി​​​​രു​​​​ന്ന അ​​​​ഡ്വ. ബി​​​​ജു എ​​​​സ്. ചി​​​​റ​​​​യ​​​​ത്തി​​​​നെ​​​​യാ​​​​ണ് മ​​​​റു​​​​ക​​​​ണ്ടം ചാ​​​​ടി​​​​ച്ച് കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്- എ​​​​മ്മി​​​​നു​​​​വേ​​​​ണ്ടി മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ത​​​​ദ്ദേ​​​​ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ കു​​​​തി​​​​പ്പ് ചാ​​​​ല​​​​ക്കു​​​​ടി​​​​യി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ന് ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന ഘ​​​​ട​​​​ക​​​​മാ​​​​ണ്. മ​​​​ന്ത്രി ബി​​​​ന്ദു മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട​​​​യി​​​​ൽ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി അ​​​​ഡ്വ. തോ​​​​മ​​​​സ് ഉ​​​​ണ്ണി​​​​യാ​​​​ട​​​​നും ശ​​​​ക്ത​​​​മാ​​​​യ പോ​​​​രാ​​​​ട്ടം കാ​​​​ഴ്ച​​​​വ​​​​യ്ക്കു​​​​ന്നു.

ആ​​​​കെ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ൾ: 13

വോ​​​​ട്ട​​​​ർ​​​​മാ​​​​ർ: 25,32,715

പു​​​​രു​​​​ഷ​​​​ൻ: 12,28,118

സ്ത്രീ: 13,04,580

​​​​ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​ർ: 17

Latest News

Corehub Up