തൃശൂർ: ഗോപു നന്തിലത്ത് ജി-മാർട്ട് അത്തം പത്തോണം ലാക്പതി ഓഫറിന്റെ സമ്മാനദാനം നാളെ ഉച്ചകഴിഞ്ഞു മൂന്നിന് തൃശൂർ പൂങ്കുന്നത്തെ ഗോപു നന്തിലത്ത് ജി-മാർട്ട് ഷോറൂമിൽ നടക്കും.
ഓഗസ്റ്റ് 26 അത്തം മുതൽ സെപ്റ്റംബർ നാല് ഉത്രാടംവരെ കേരളത്തിലുടനീളമുള്ള നന്തിലത്ത് ജി-മാർട്ട് ഷോറൂമുകളിൽനിന്നു പർച്ചേസ് ചെയ്തവരിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട പത്തു ഭാഗ്യശാലികൾക്കാണ് ലാക്പതി ഓഫർ സമ്മാനമായ ഒരു ലക്ഷം രൂപ വീതം ലഭിക്കുക.
ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് വിജയികൾക്കു സമ്മാനങ്ങൾ നൽകും. എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, ഗ്രൂപ്പ് സിഇഒ പി.എ. സുബൈർ, അഡ്മിനിസ്ട്രേഷൻ മാനേജർ എൻ.പി. ജോയി തുടങ്ങിയവരും പങ്കെടുക്കും.
Tags : Nanthila G-Mart award ceremony Trissur Gopu Nanthilath