Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trivandrum Corporation

തി​രു. കോ​ർ​പ്പ​റേ​ഷ​നി​ൽ ആ​ര് മേ​യ​റാ​കും; ബി​ജെ​പി​യി​ൽ ച​ർ​ച്ച സ​ജീ​വം

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സം​സ്ഥാ​ന​ത്തെ ഒ​രു കോ​ർ​പ്പ​റേ​ഷ​ൻ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത ബി​ജെ​പി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് മേ​യ​ർ ആ​രാ​ണെ​ന്ന​തി​ൽ ച​ർ​ച്ച സ​ജീ​വം.

ബി​ജെ​പി നേ​താ​വ് വി.​വി. രാ​ജേ​ഷ്, മു​ന്‍ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ആ​ര്‍. ശ്രീ​ലേ​ഖ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം വി.​വി. രാ​ജേ​ഷി​ന് അ​നു​കു​ല​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

കേ​ന്ദ്ര തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​ന്തി​മ പ്ര​ഖ്യാ​പ​നം. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ കൊ​ടു​ങ്ങാ​നൂ​ര്‍ വാ​ര്‍​ഡി​ല്‍ നി​ന്നാ​ണ് വി.​വി രാ​ജേ​ഷ് വി​ജ​യി​ച്ച​ത്.

വി.​വി. രാ​ജേ​ഷ് മേ​യ​റാ​യാ​ൽ ആ​ര്‍. ശ്രീ​ലേ​ഖ ആ​ര്‍. ശ്രീ​ലേ​ഖ ഡെ​പ്യൂ​ട്ടി മേ​യ​റാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ശാ​സ്ത​മം​ഗ​ലം വാ​ര്‍​ഡി​ല്‍ നി​ന്നാ​ണ് ആ​ര്‍. ശ്രീ​ലേ​ഖ വി​ജ​യം നേ​ടി​യ​ത്.

നി​ല​വി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ക​യും പി​ന്നീ​ട് ആ​ര്‍. ശ്രീ​ലേ​ഖ​ല​യെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​മെ​ന്ന നി​ല​യി​ലും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

എ​ന്നാ​ല്‍, മേ​യ​ര്‍ പ​ദ​വി​യി​ല്ലെ​ങ്കി​ലും സ​ന്തു​ഷ്ട​യാ​ണെ​ന്നാ​യി​രു​ന്നു ആ​ര്‍. ശ്രീ​ലേ​ഖ​യു​ടെ ആ​ദ്യ പ്ര​തി​ക​ര​ണം. സാ​ധാ​ര​ണ കൗ​ണ്‍​സി​ല​റാ​യി തു​ട​രും. വി​ജ​യം വ​ലി​യ അം​ഗീ​കാ​ര​മാ​ണെ​ന്നും ആ​ര്‍. ശ്രീ​ലേ​ഖ പ്ര​തി​ക​രി​ച്ചി​രു​ന്നു.

Latest News

Corehub Up