Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TrivandrumMan

Middle East and Gulf

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ പ്ര​വാ​സി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു

റി​യാ​ദ്: ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​ന് ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം വെ​റ്റി​നാ​ട് സ്വ​ദേ​ശി രാ​ജേ​ഷ് (58) അ​ന്ത​രി​ച്ചു.

ദി​വ​സ​ങ്ങ​ളോ​ളം അ​ൽ​ഖ​ർ​ജി​ലെ കിം​ഗ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള രോ​ഗ​വി​മു​ക്തി​ക്കും നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യ്ക്കു​മാ​യി കാ​ത്തി​രു​ന്ന രാ​ജേ​ഷി​നെ സ​ഹാ​യി​ക്കാ​ൻ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം മു​ൻ​കൈ​യെ​ടു​ത്തി​രു​ന്നു.

ടി​ക്ക​റ്റ്, വീ​ൽ​ചെ​യ​ർ, യാ​ത്ര​യ്ക്കു​ള്ള അ​നു​മ​തി എ​ന്നി​വ​യെ​ല്ലാം ശ​രി​യാ​ക്കി യാ​ത്ര​യ്ക്ക് തൊ​ട്ടു​മു​മ്പ് ര​ക്ത​സ​മ്മ​ർ​ദം താ​ഴു​ക​യും ഓ​ക്സി​ജ​ൻ അ​ള​വ് കു​റ​യു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ളി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റെ​ടു​ക്കു​ക​യും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ വെ​ൽ​ഫെ​യ​ർ ഫ​ണ്ടി​ൽ നി​ന്ന് സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.

പ​ല​വി​ധ പ്ര​തി​സ​ന്ധി​ക​ൾ മ​റി​ക​ട​ന്ന് ഈ മാസം 29-ന് ​ദ​മാം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ബ​ഹ്റി​ൻ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച മൃ​ത​ദേ​ഹം ഒ​ക്ടോ​ബ​ർ 30-ന് ​സം​സ്‌​ക​രി​ച്ചു.

ക​ഴി​ഞ്ഞ 32 വ​ർ​ഷ​മാ​യി അ​ൽ​ഖ​ർ​ജി​ലെ സ​ഹ​ന പ്ര​ദേ​ശ​ത്ത് വ​ർ​ക്ക്‌​ഷോ​പ്പ് മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു രാ​ജേ​ഷ്. പ​രേ​ത​നാ​യ സു​കു​മാ​ര​പി​ള്ള​യു​ടെ​യും ഓ​മ​ന അ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: സ​രി​ത​കു​മാ​രി.​മ​ക്ക​ൾ: ശ്രീ​രാ​ഗ്, ശ്രീ​നാ​ഥ് (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).​ സ​ഹോ​ദ​ര​ൻ: സു​രേ​ഷ് കു​മാ​ർ.

Latest News

Corehub Up