കൊച്ചി: കുടുംബശ്രീ സംഘടിപ്പിക്കുന്ന കുടുംബശ്രീ ഒരു നേര്‍ചിത്രം ഫോട്ടോഗ്രഫി മത്സരത്തിന്റെ എട്ടാം സീസണിലേക്ക് ചിത്രങ്ങള്‍ അയയ്ക്കാം. 28 ആണ് അവസാന തീയതി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുക. പൊതുവിഭാഗത്തിനും അയല്‍ക്കൂട്ട/ ഓക്സിലറി വിഭാഗത്തിനും പ്രത്യേകം സമ്മാനങ്ങളുണ്ട്.
പൊതുവിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രത്തിന് 30,000 രൂപ കാഷ് അവാര്‍ഡ് നൽകും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 20,000 രൂപയും, മൂന്നാമത്തെ ചിത്രത്തിന് 15,000 രൂപയുമാണ് അവാര്‍ഡ്. കൂടാതെ അഞ്ച് പേര്‍ക്ക് 2,500 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്.
അയല്‍ക്കൂട്ട /ഓക്സിലറി വിഭാഗത്തിനായുള്ള മത്സരത്തില്‍ ഏറ്റവും മികച്ച ചിത്രത്തിന് 30,000 രൂപയും രണ്ടാമത്തെ ചിത്രത്തിന് 20,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 15,000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കും. അഞ്ച് പേര്‍ക്ക് 2,500 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.വിശദവിവരങ്ങള്‍ക്ക് www.kudumbashree.org/photography2026 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.