Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trump Administration

America

സ്കൂ​ളു​ക​ളി​ലെ ലൈം​ഗി​ക അ​തി​ക്ര​മ നി​യ​മം ട്രം​പ് ഭ​ര​ണ​കൂ​ടം പു​നഃ​സ്ഥാ​പി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡിസി: അ​മേ​രി​ക്ക​യി​ലെ സ്കൂ​ളു​ക​ളി​ലും കോ​ളേ​ജു​ക​ളി​ലും ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ൻ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വ്യ​വ​സ്ഥ​ക​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു.

ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് നടപ്പിലാക്കിയ 'ടൈറ്റിൽ IX' നിയമം അതേപടി തിരിച്ചുകൊണ്ടുവരുന്നതാണ് പുതിയ നടപടിയെന്ന് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മാഹൺ വ്യക്തമാക്കി.

എ​ൽ​ജി​ബി​ടി​ക്യു+ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ലിം​ഗ​വ്യ​ക്തി​ത്വ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കി​ കൊണ്ട് ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം കൊ​ണ്ടു​വ​ന്ന പ​രി​ഷ്കാ​ര​ങ്ങ​ൾ ഫെ​ഡ​റ​ൽ കോ​ട​തി​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ ന​ട​പ​ടി.

വി​ദ്യാ​ർ​ഥിക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​ശ​യ​ക്കു​ഴ​പ്പം ഒ​ഴി​വാ​ക്കാ​നാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടാ​തെ​യാ​ണ് പെ​ട്ടെ​ന്നു​ള്ള ഈ ​നി​യ​മ​ഭേ​ദ​ഗ​തം എ​ന്ന​തി​നാ​ൽ ഇ​തി​നെ​തി​രെ നി​യ​മ​പ​ര​മാ​യ എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​യേ​ക്കാം.

ക​ൺ​സ​ർ​വേ​റ്റീ​വ് സം​ഘ​ട​ന​ക​ൾ ഈ ​തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത​പ്പോ​ൾ, ഇ​ത് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ഇ​തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

International

ഇ​സ്ര​യേ​ലി​ന്‍റെ ടെ​ഹ്‌​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ അ​മ്പര​ന്ന് വൈ​റ്റ് ഹൗ​സ്, അ​തൃ​പ്തി​യ​റി​യി​ച്ച് ട്രം​പ് ഭ​ര​ണ​കൂ​ടം

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ന്‍റെ എ​ണ്ണ സം​ഭ​ര​ണ​ശാ​ല​ക​ൾ​ക്ക് നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം. ഇ​സ്രാ​യേ​ലി​ന്‍റെ അ​തി​രു​ക​ട​ന്ന നീ​ക്ക​ത്തി​ൽ അ​മ്പ​ര​ന്ന വൈ​റ്റ് ഹൗ​സ്, രൂ​ക്ഷ​മാ​യ സ​ന്ദേ​ശ​മാ​ണ് നെ​ത​ന്യാ​ഹു സ​ർ​ക്കാ​രി​ന് ന​ൽ​കി​യ​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​യ 'ആ​ക്സി​യോ​സ്' റി​പ്പോ​ർ​ട്ട് ചെ​യ്തു.

ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​തി​ന്‍റെ വ്യാ​പ്തി ഇ​ത്ര​യ​ധി​ക​മാ​യി​രി​ക്കു​മെ​ന്ന് അ​മേ​രി​ക്ക ക​രു​തി​യി​രു​ന്നി​ല്ല. ഇ​റാ​നി​ലെ സാ​ധാ​ര​ണ​ക്കാ​രെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന ഇ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്ത​ത് തി​രി​ച്ച​ടി​ക്കു​മെ​ന്നാ​ണ് വാ​ഷിം​ഗ്ട​ണി​ന്‍റെ വി​ല​യി​രു​ത്ത​ൽ. രാ​ത്രി​യെ പ​ക​ലാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ്ഫോ​ട​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ ടെ​ഹ്റാ​നി​ൽ ഇ​സ്ര​യേ​ലി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​മു​ണ്ടാ​യ​തെ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട്.

എ​ണ്ണ​പ്പാ​ട​ങ്ങ​ൾ​ക്കും സം​ഭ​ര​ണ​ശാ​ല​ക​ൾ​ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണം ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​യി. ഇ​ത് ലോ​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​യും അ​മേ​രി​ക്ക​യി​ലെ ആ​ഭ്യ​ന്ത​ര ഇ​ന്ധ​ന​വി​ല​യെ​യും ബാ​ധി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ആ​ശ​ങ്ക‍​യ​റി​യി​ച്ചു.

International

അറുപതിലേറെ സംഘടനകളിൽനിന്നും കരാറുകളിൽനിന്നും യുഎസ് പിൻ‌മാറിയതായി ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയ താത്പര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന 35 അന്താരാഷ്‌ട്ര സംഘടനകളിൽനിന്നും ഐക്യരാഷ്‌ട്ര സഭയുടെ 31 വിഭാഗങ്ങളിൽനിന്നും കരാറുകളിൽനിന്നും അമേരിക്ക പിന്മാറുന്നതായി പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബുധനാഴ്ച
ഇതു സംബന്ധിച്ച രേഖ ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം, സംഘടനകളുടെ പട്ടിക വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ പരമാധികാരത്തിനും സാമ്പത്തിക താത്പര്യങ്ങൾക്കും വിരുദ്ധമായ പ്രത്യയശാസ്ത്ര പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിൽ നിന്നാണ് പിന്മാറ്റമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. അമേരിക്കയുടെ മുൻഗണനകളേക്കാൾ ആഗോള അജൻഡകൾക്കു പ്രധാന നൽകുന്ന സംഘടനകളിലേക്ക് അമേരിക്കയുടെ പണവും പങ്കാളിത്തവും വേണ്ടെന്ന നിലപാടിലേക്കാണ് ഇതിലൂടെ അമേരിക്ക എത്തുന്നത്. ഇത്തരം സംഘടനകൾക്കു നൽകുന്ന അമേരിക്കൻ നികുതിദായകരുടെ പണം മറ്റു പ്രയോജനപ്രദമായ രീതികളിൽ വിനയോഗിക്കുന്നതാണ് ഉചിതമെന്നും വൈറ്റ്ഹൗസ് അഭിപ്രായപ്പെട്ടു. 
രണ്ടാം ഭരണകാലത്തിന്‍റെ തുടക്കം മുതൽ ഐക്യരാഷ്‌ട്ര സംഘടനകളിൽനിന്നും അന്താരാഷ്‌ട്ര സംഘടനകളിൽനിന്നും അകലം പാലിക്കുന്ന നിലപാടാണ് ഡോണൾഡ് ട്രംപ് സ്വീകരിച്ചുവരുന്നത്. ഐക്യരാഷ്‌ട്ര സംഘടനകൾക്കു നൽകുന്ന ഫണ്ട് വെട്ടിക്കുറയ്ക്കാനും ട്രംപ് നിർദേശിച്ചിരുന്നു. അമേരിക്കൻ ഫണ്ട് കുറഞ്ഞതോടെ പല അന്താരാഷ്‌ട്ര സംഘടനകളുടെയും പ്രവർത്തനത്തെ അതു കാര്യമായി ബാധിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന, പാരീസ് കാലാവസ്ഥാ കരാർ തുടങ്ങിയവ ട്രംപിന്‍റെ നിശിതമായ വിമർശനം ഏറ്റുവാങ്ങുന്ന സംവിധാനങ്ങളാണ്.

 

 

International

യുഎസ് പൗരന്മാർക്ക് പ്രവേശനവിലക്കു പ്രഖ്യാപിച്ച് മാലി, ബുർക്കിന ഫാസോ

ബാ​​​മ​​​ക്കോ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളാ​​​യ മാ​​​ലി​​​യും ബു​​​ർ​​​ക്കി​​​നാ ഫാ​​​സോ​​​യും അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്ക് സ​​​ന്പൂ​​​ർ​​​ണ പ്ര​​​വേ​​​ശ​​​ന​​​വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി വ്യ​​​ത്യ​​​സ്ത പ്ര​​​സ്താ​​​വ​​​ന​​​ക​​​ളി​​​ൽ അ​​​റി​​​യി​​​ച്ചു. നേ​​​ര​​​ത്തേ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഈ ​​​ര​​​ണ്ടു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും പ്ര​​​വേ​​​ശ​​​നവി​​​ല​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

പ​​​ക​​​ര​​​ത്തി​​​നു പ​​​ക​​​രം എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ന്ന് ബു​​​ർ​​​ക്കി​​​നാ ഫാ​​​സോ വി​​​ദേ​​​ശ​​​കാ​​​ര്യമ​​​ന്ത്രി ക​​​ര​​​മാ​​​ക്കോ ഷോ​​​ൺ മെ​​​രി ട്രാ​​​വോ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. പ​​​ര​​​സ്പ​​​ര​​​ബ​​​ഹു​​​മാ​​​ന​​​വും തു​​​ല്യ​​​ത​​​യു​​​മാ​​​ണ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്ന് മാ​​​ലി വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​ഞ്ഞു.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​യി​​​ലെ നൈ​​​ജ​​​ർ രാ​​​ജ്യ​​​വും അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​നവി​​​ല​​​ക്ക് പ്ര​​​ഖ്യാ​​​പിച്ചി​​​രു​​​ന്നു. മാ​​​ലി, ബു​​​ർ​​​ക്കി​​​നാ ഫാ​​​സോ, നൈ​​​ജ​​​ർ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പ​​​ട്ടാ​​​ള​​​ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്. അ​​​യ​​​ൽ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യും പ​​​ശ്ചാ​​​ത്യ​​​ ശ​​​ക്തി​​​ക​​​ളു​​​മാ​​​യും ബ​​​ന്ധം വ​​​ഷ​​​ളാ​​​യ മൂ​​​ന്നു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ സ​​​ഖ്യ​​​ത്തി​​​ലാ​​​ണ്.

ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​വേ​​​ശ​​​നവി​​​ല​​​ക്ക് ഇ​​​ന്നാ​​​ണു നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​ത്. പ്ര​​​വേ​​​ശ​​​നവി​​​ല​​​ക്കു നേ​​​രി​​​ടു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക അ​​​ടു​​​ത്തി​​​ടെ വി​​​പു​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ദ​​​ക്ഷി​​​ണ സു​​​ഡാ​​​ൻ, സി​​​റി​​​യ, പ​​​ല​​​സ്തീ​​​ൻ അ​​​ഥോ​​​റി​​​റ്റി പാ​​​സ്പോ​​​ർ​​​ട്ടു​​​ള്ള​​​വ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കും അ​​​മേ​​​രി​​​ക്ക​​​യിൽ പൂ​​​ർ​​​ണ പ്ര​​​വേ​​​ശ​​​നവി​​​ല​​​ക്കു​​​ണ്ടാ​​​കും. നൈ​​​ജീ​​​രി​​​യ, ടാ​​​ൻ​​​സാ​​​നി​​​യ, സിം​​​ബാ​​​ബ്‌​​​വെ തു​​​ട​​​ങ്ങി 15 രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് ഭാ​​​ഗി​​​ക പ്ര​​​വേ​​​ശ​​​ന വി​​​ല​​​ക്കും ഇ​​​ന്നു നി​​​ല​​​വി​​​ൽ വ​​​രും.

Latest News

Corehub Up