Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trump Gifted

Europe

ട്രം​പി​ന് ജ​ർ​മ ചാ​ൻ​സ​ല​റു​ടെ വ​ക '47-ാം ന​മ്പ​ർ' ലോ​ക​ക​പ്പ് ജേ​ഴ്സി സ​മ്മാ​നം

എ​വി​യാ​ൻ-​ലെ-​ബെ​യ്ൻ​സ് (ഫ്രാ​ൻ​സ്): ക​ടു​ത്ത ആ​ഗോ​ള രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളും വ്യാ​പാ​ര ത​ർ​ക്ക​ങ്ങ​ളും പു​ക​യു​ന്ന ജി7 ​ഉ​ച്ച​കോ​ടി വേ​ദി​യി​ൽ കാ​യി​ക ന​യ​ത​ന്ത്ര​വു​മാ​യി (Sports Diplomacy) ജ​ർ​മൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണൾ​ഡ് ട്രം​പി​ന് ജ​ർ​മനി​യു​ടെ ഔ​ദ്യോ​ഗി​ക നാ​ഷ​ണ​ൽ ഫു​ട്ബോ​ൾ ടീ​മി​ന്‍റെ പ്ര​ത്യേ​ക ജേ​ഴ്സി​യാ​ണ് ചാ​ൻ​സ​ല​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

ട്രം​പി​ന്‍റെ പേ​രും ഒ​പ്പം അ​മേ​രി​ക്ക​യു​ടെ 47-ാമ​ത് പ്ര​സി​ഡ​ന്‍റ് എ​ന്ന പ​ദ​വി​യെ സൂ​ചി​പ്പി​ക്കു​ന്ന '47' എ​ന്ന ന​മ്പ​രും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ജ​ർ​മ​നി​യു​ടെ ഈ ​പ്ര​ത്യേ​ക ലോ​ക​ക​പ്പ് ജേ​ഴ്സി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​റ്റ് ഹൗ​സി​ൽ വെ​ച്ച് ത​ന്റെ 80-ാം ജ​ന്മ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ച ട്രം​പി​നു​ള്ള ജ​ർ​മ​നി​യു​ടെ വൈ​കി​യെ​ത്തി​യ ജ​ന്മ​ദി​ന സ​മ്മാ​നം കൂ​ടി​യാ​യി ഇ​ത്. ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി ചാ​ൻ​സ​ല​ർ മെ​ർ​സ് ത​ന്‍റെ കൈ​പ്പ​ട​യി​ൽ എ​ഴു​തി​യ ഒ​രു പ്ര​ത്യേ​ക ആ​ശം​സാ​ക്കു​റി​പ്പും ട്രം​പി​ന് നേ​ര​ത്തെ അ​യ​ച്ചി​രു​ന്നു.

ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​നി​ട​യി​ലെ സ​മ്മാ​നം:

അ​മേ​രി​ക്ക​യും കാ​ന​ഡ​യും മെ​ക്സി​ക്കോ​യും സം​യു​ക്ത​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2026 ഫി​ഫ ലോ​ക​ക​പ്പ് ആ​രം​ഭി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഫു​ട്ബോ​ൾ തീ​മി​ലു​ള്ള ഈ ​സ​മ്മാ​നം എ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ള​ടി​ച്ച രാ​ജ്യം എ​ന്ന റെ​ക്കോ​ർ​ഡി​ലേ​ക്ക് ജ​ർ​മ്മ​നി കു​തി​ച്ചു​യ​ർ​ന്ന കാ​യി​ക ആ​വേ​ശ​ത്തി​നി​ട​യി​ലാ​ണ് ജ​ർ​മ്മ​ൻ ചാ​ൻ​സ​ല​ർ ഈ ​സ​മ്മാ​നം കൈ​മാ​റി​യ​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ഇ​റാ​ൻ യു​ദ്ധ​വി​ഷ​യ​ത്തി​ലും അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര നി​കു​തി​ക​ളു​ടെ കാ​ര്യ​ത്തി​ലും മെ​ർ​സും ട്രം​പും ത​മ്മി​ൽ ക​ടു​ത്ത അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. എ​ന്നാ​ൽ ഉ​ച്ച​കോ​ടി​ക്ക് തൊ​ട്ടു​മു​മ്പ് ഇ​റാ​നു​മാ​യി അ​മേ​രി​ക്ക പ്രാ​ഥ​മി​ക സ​മാ​ധാ​ന ക​രാ​ർ പ്ര​ഖ്യാ​പി​ച്ച​തും, തൊ​ട്ടു​പി​ന്നാ​ലെ യു​എ​സ് ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ നി​കു​തി ഒ​ഴി​വാ​ക്കാ​ൻ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റ് ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത​തും ജി7 ​വേ​ദി​യി​ലെ ക​ടു​ത്ത മ​ഞ്ഞു​രു​കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ളും ആ​ഗോ​ള സു​ര​ക്ഷ​യും ചൊ​വ്വാ​ഴ്ച​ത്തെ മു​ഖ്യ അ​ജ​ണ്ട​യാ​യി തു​ട​രു​ന്ന​തി​നി​ട​യി​ലും, ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള ഈ ​ജേ​ഴ്സി കൈ​മാ​റ്റം ഉ​ച്ച​കോ​ടി​യി​ലെ ഏ​റ്റ​വും ഹൃ​ദ്യ​മാ​യ അ​ണി​യ​റ​ക്കാ​ഴ്ച​യാ​യി മാ​റി.

Latest News

Corehub Up