Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trump Keen

കാണാൻ താത്പര്യവുമായി ട്രംപ്; പിന്നാലെ മിസൈലിനൊപ്പം കിം

പ്യോ​​​ഗ്യാം​​​ഗ്: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ആ​​​ഗ്ര​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തി​​​നി​​​ടെ അ​​​മേ​​​രി​​​ക്ക​​​ വ​​​രെ എ​​​ത്താ​​​വു​​​ന്ന മി​​​സൈ​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന മ്യൂ​​​സി​​​യം കിം ​​​ജോം​​​ഗ് ഉ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വി​​​ട്ട് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ.

കി​​​മ്മി​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് വി​​​ക​​​സി​​​പ്പി​​​ച്ച മി​​​സൈ​​​ലു​​​ക​​​ളാ​​​ണു പ്യോ​​​ഗ്യാം​​​ഗി​​​ലെ ഡി​​​ഫ​​​ൻ​​​സ് റെ​​​വ​​​ല്യൂ​​​ഷ​​​ൻ മ്യൂ​​​സി​​​യ​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​മേ​​​രി​​​ക്ക​​​വ​​​രെ എ​​​ത്താ​​​വു​​​ന്ന ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ ഹ്വാം​​​സോ​​​ഗ്-20​​​ഉം ഇ​​​വി​​​ടെ​​​യു​​​ണ്ട്. ഞാ​​​യ​​​റാ​​​ഴ്ച ഭാ​​​ര്യ റി ​​​സോ​​​ൾ ജു, ​​​മ​​​ക​​​ൾ ജു ​​​എ​​​യി എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പ​​​മാ​​​ണ് കിം ​​​മ്യൂ​​​സി​​​യ​​​ത്തി​​​ലെ​​​ത്തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്. തു​​​ട​​​ർ​​​ന്ന് ആ​​​യു​​​ധ​​​ങ്ങ​​​ൾ നോ​​​ക്കി​​​ക്ക​​​ണ്ടു.

അ​​​ടു​​​ത്ത​​​മാ​​​സം കി​​​മ്മു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​ണു ട്രം​​​പ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​റി​​​യി​​​ച്ച​​​ത്. ചൈ​​​ന​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഏ​​​ഷ്യ-​​​പ​​​സ​​​ഫി​​​ക് സാ​​​ന്പ​​​ത്തി​​​ക സ​​​ഹ​​​ക​​​ര​​​ണ ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​നാ​​ണു ട്രം​​​പ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്.


ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കിം ​​​ജോം​​​ഗ് ഉ​​​ൻ മ്യൂ​​​സി​​​യം സ​​​ന്ദ​​​ർ​​​ശി​​​ച്ച വാ​​​ർ​​​ച്ച ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​ത്.

Latest News

Corehub Up