Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trump Wants

ല​ബ​ന​നി​ൽ സി​റി​യ യു​ദ്ധം ചെ​യ്യ​ട്ടെ​ന്ന് ട്രം​പ്

ബെ​​​​യ്റൂ​​​​ട്ട്: ല​​​​ബ​​​​ന​​​​നെ​​​​തി​​​​രാ​​​​യ ഇ​​​​സ്ര​​​​യേ​​​​ൽ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ബ​​​​ദ​​​​ൽ ആ​​​​ശ​​​​യ​​​​ത്തി​​​​ൽ ഞെ​​​​ട്ടി മേ​​​​ഖ​​​​ല. ഇ​​​​സ്ര​​​​യേ​​​​ൽ ല​​​​ബ​​​​ന​​​​നി​​​​ൽ​​​​നി​​​​ന്ന് പി​​​​ൻ​​​​വാ​​​​ങ്ങു​​​​ക​​​​യും സി​​​​റി​​​​യ​​​​ൻ വി​​​​മ​​​​ത​​​​ർ ഹി​​​​സ്ബു​​​​ള്ള​​​​യ്ക്കെ​​​​തി​​​​രേ പോ​​​​രാ​​​​ടു​​​​ക​​​​യും ചെ​​​​യ്യ​​​​ട്ടെ​​​​യെ​​​​ന്നാ​​​​ണു ട്രം​​​​പി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം.

ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ന്യ​​​​ത്തേ​​​​ക്കാ​​​​ൾ ന​​​​ന്നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റി​​​​യ​​​​ൻ വി​​​​മ​​​​ത​​​​ർ​​​​ക്കാ​​കു​​​​മെ​​​​ന്നും ബ​​​​ഷ​​​​ർ അ​​​​സാ​​​​ദി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച വി​​​​മ​​​​ത​​​​ർ ഹി​​​​സ്ബു​​​​ള്ള​​​​യെ വേ​​​​രോ​​​​ടെ പി​​​​ഴു​​​​തെ​​​​റി​​​​യു​​​​മെ​​​​ന്നു​​​​മാ​​​​ണു ട്രം​​​​പി​​​​ന്‍റെ വാ​​​​ദം. എ​​​​ന്നാ​​​​ൽ ഹി​​​​സ്ബു​​​​ള്ള​​​​യ്ക്കെ​​​​തി​​​​രേ പോ​​​​രാ​​​​ടാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നാ​​​​യ​​​​ിരു​​​​ന്നു സി​​​​റി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഹ​​​​മ്മ​​​​ദ് അ​​​​ൽ ഷാ​​​​ര​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി. ട്രം​​​​പി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ തെ​​​​റ്റാ​​​​യി വ്യാ​​​​ഖ്യാ​​​​നി​​​​ക്ക​​​​പ്പെ​​​​ട്ട​​​​താ​​​​വാ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ജി 7 ​​​​ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കി​​​​ടെ ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ ല​​​​ബ​​​​ന​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ ട്രം​​​​പ് അ​​​​തൃ​​​​പ്തി പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. നി​​​​ര​​​​വ​​​​ധി ആ​​​​ളു​​​​ക​​​​ളാ​​​​ണ് യു​​​​ദ്ധ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ആ​​​​രെ​​​​യെ​​​​ങ്കി​​​​ലും ല​​​​ക്ഷ്യം​​​​വ​​​​യ്ക്കു​​​​മ്പോ​​​​ൾ ഒ​​​​രു പാ​​​​ർ​​​​പ്പി​​​​ട സ​​​​മു​​​​ച്ച​​​​യം അ​​​​പ്പാ​​​​ടെ ത​​​​ക​​​​ർ​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല. അ​​​​വി​​​​ടെ നി​​​​ര​​​​വ​​​​ധി ആ​​​​ളു​​​​ക​​​​ളു​​​​ണ്ട്. അ​​​​വ​​​​രെ​​​​ല്ലാം ഹി​​​​സ്ബു​​​​ള്ള​​​​യ​​​​ല്ല-​​​​ട്രം​​​​പ് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. “ഹി​​​​സ്ബു​​​​ള്ള​​​​യെ സി​​​​റി​​​​യ​​​​യ്ക്ക് വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കാ​​​​ൻ ഞാ​​​​ൻ ഇ​​​​സ്ര​​​​യേ​​​​ലി​​​​നോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. അ​​​​വ​​​​ർ മി​​​​ക​​​​ച്ച ‌രീ​​​​തി​​​​യി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​ക്കു​​​​മെ​​​​ന്ന് ഞാ​​​​ൻ ക​​​​രു​​​​തു​​​​ന്നു’’ ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

സി​​​​റി​​​​യ ല​​​​ബ​​​​ന​​​​നി​​​​ൽ ഇ​​​​ട​​​​പെ​​​​ടു​​​​മെ​​​​ന്ന് ചി​​​​ല​​​​ർ ഊ​​​​ഹാ​​​​പോ​​​​ഹ​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​ത് ശ​​​​രി​​​​യ​​​​ല്ലെ​​​​ന്ന് സി​​​​റി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ൽ ഷാ​​​​ര പ​​​​റ​​​​ഞ്ഞു. യു​​​​ദ്ധം ശാ​​​​ശ്വ​​​​ത​​​​മാ​​​​യി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ആ​​​​ഹ്വാ​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​ണ്. സു​​​​ര​​​​ക്ഷി​​​​ത​​​​വും സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​വു​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​ൽ സി​​​​റി​​​​യ​​​​യു​​​​ടെ പ​​​​ങ്കി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ട്രം​​​​പ് സം​​​​സാ​​​​രി​​​​ച്ചു. എ​​​​ന്നാ​​​​ൽ സി​​​​റി​​​​യ നാ​​​​ളെ രാ​​​​വി​​​​ലെ ല​​​​ബ​​​​ന​​​​ൻ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ പോ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്ന മ​​​​ട്ടി​​​​ൽ പ്ര​​​​സ്താ​​​​വ​​​​ന തെ​​​​റ്റാ​​​​യി വ്യാ​​​​ഖ്യാ​​​​നി​​​​ക്ക​​​​പ്പെ​​​​ട്ടു- അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. വൈ​​​​റ്റ്ഹൗ​​​​സ് ട്രം​​​​പി​​​​ന്‍റെ പു​​​​തി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ന് എ​​​​ത്ര​​​​ത്തോ​​​​ളം ഗൗ​​​​ര​​​​വം ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്ന് വ്യ​​​​ക്ത​​​​മ​​​​ല്ല.

Latest News

Corehub Up