Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trump-Xi-Putin

ട്രംപ്-ഷി-പുടിൻ ഉച്ചകോടി ഇന്ന്; ഷെൻജെനിൽ ലോകശക്തികളുടെ സംഗമം

ഷെ​​​ൻ​​​ചെ​​​ൻ: ​​​പ്ര​​​ഥ​​​മ ട്രം​​​പ്-​​​ഷി-​​​പു​​​ടി​​​ൻ ഉ​​​ച്ച​​​കോ​​​ടി ഇ​​​ന്ന്. ഷെ​​​ൻ​​​ജെ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ൽ ഏ​​​ഷ്യാ പ​​​സ​​​ഫി​​​ക് സാ​​​ന്പ​​​ത്തി​​​ക ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും റ​​​ഷ്യ​​​ൻ ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗും പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​നും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​ത്.

ച​​​ർ​​​ച്ച​​​യ്ക്കു പ്ര​​​ത്യേ​​​ക അ​​​ജ​​ൻ​​ഡ​​​ക​​​ൾ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ആ​​​ണ​​​വ നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണം, പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷം, യു​​​ക്രെ​​​യ്ൻ യു​​​ദ്ധം തു​​ട​​ങ്ങി​​​യ​​​വ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. യു​​​ക്രെ​​​യ്ൻ യു​​​ദ്ധം വി​​​ഷ​​​യ​​​മാ​​​കി​​​ല്ലെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ ആ​​​ദ്യം സൂ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.

ആ​​​ഗോ​​​ള സ​​​മാ​​​ധാ​​​നം, സ്ഥി​​​രത തു​​ട​​ങ്ങി​​യ​​​വ വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള എ​​​ന്തെ​​​ങ്കി​​​ലും സു​​​പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ല.

ട്രം​​​പി​​​നെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ച് ഷി

യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നേ​​​രി​​​ട്ടെ​​​ത്തി സ്വീ​​​ക​​​രി​​​ച്ചു. അ​​​ടു​​​ത്തി​​​ടെ ഷി ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴും ട്രം​​​പ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നേ​​​രി​​​ട്ടെ​​​ത്തി സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ട്രം​​​പി​​​ന്‍റെ അ​​​പൂ​​​ർ​​​വ ന​​​യ​​​ത​​​ന്ത്ര​​​നീ​​​ക്കം ഷി ​​​ഇ​​​ന്ന​​​ലെ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

എ​​​യ​​​ർ​​​ഫോ​​​ഴ്സ് വ​​​ൺ വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി​​​യ ട്രം​​​പി​​​നെ ഷി ​​​ആ​​​ലിം​​​ഗ​​​നം ചെ​​​യ്തു വ​​​ര​​​വേ​​​റ്റു. പ​​​ട്ടാ​​​ള​​​ക്കാ​​​രു​​​ടെ ഗാ​​​ർ​​​ഡ് ഓ​​​ഫ് ഓ​​​ണ​​​റും യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ഭ്യാ​​​സ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും കു​​​ട്ടി​​​ക​​​ളു​​​ടെ പു​​​ഷ്പ​​​വൃ​​​ഷ്ടി​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

പു​​​ടി​​​നെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി നേ​​​താ​​​വ്

ട്രം​​​പി​​​നു മു​​​ന്പേ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ ഷെ​​​ൻ​​​ജെനി​​​ൽ വി​​​മാ​​​ന​​​മി​​​റ​​​ങ്ങി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഷി ​​​നേ​​​രി​​​ട്ടു സ്വീ​​​ക​​​രി​​​ക്കാ​​​നെ​​​ത്തി​​​യി​​​ല്ല. ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് കാ​​​യ് ക്വി ​​​ആ​​​ണ് പു​​​ടി​​​നെ സ്വീ​​​ക​​​രി​​​ച്ച​​​ത്.
ഇ​​​ന്ന​​​ല​​​ത്തെ വി​​​രു​​​ന്നി​​​ൽ പു​​​ടി​​​നും ട്രം​​​പും ഷി​​​യും പ​​​ര​​​സ്പ​​​രം ക​​​ണ്ടു. ഇ​​​തി​​​നു മു​​​ന്പാ​​​യി പു​​​ടി​​​നു​​​മാ​​​യും ട്രം​​​പു​​​മാ​​​യും ഷി ​​​വെ​​​വ്വേ​​​റെ കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ന​​​ട​​​ത്തി.

Latest News

Corehub Up