Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trump-Xi-Putin Meet

'കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ..'.; ത്രി​ശ​ക്തി കൂ​ടി​ക്കാ​ഴ്ച​യി​ൽ മോ​ദി​യെ പ​രി​ഹ​സി​ച്ച് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: ചൈ​ന​യി​ലെ ഷെ​ൻ​ഷെ​നി​ൽ ന​ട​ന്ന ഏ​ഷ്യ-​പ​സ​ഫി​ക് സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​ക്കി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്, ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ്, റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ൻ എ​ന്നി​വ​ർ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക്ഷണമില്ലാത്തതിനെ വി​മ​ർ​ശി​ച്ച് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ന​രേ​ന്ദ്ര മോ​ദി​യെ "സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി" എ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി വി​ശേ​ഷി​പ്പി​ച്ച​ത്.

മൂ​ന്ന് ലോ​ക​നേ​താ​ക്ക​ളും ഒ​രു​മി​ച്ചി​രി​ക്കു​ന്ന ചി​ത്രം 'എ​ക്സി'​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം. കോ​ൺ​ഗ്ര​സാ​ണ് അ​ധി​കാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യും ആ ​കൂ​ടി​ക്കാ​ഴ്ച​യു​ടെ ഭാ​ഗ​മാ​കു​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

"കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ, ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി ഈ ​മേ​ശ​യ്ക്ക​രി​കി​ൽ ഇ​രി​ക്കു​മാ​യി​രു​ന്നു. സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​രി​ക്ക​ലും ഈ ​മേ​ശ​യ്ക്ക​രി​കി​ൽ ഇ​രി​ക്കാ​നാ​വി​ല്ല," രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ചു. വം​ബ​ർ 19-ന് ​ഷെ​ൻ​ഷെ​നി​ൽ എ​പെ​ക് ഉ​ച്ച​കോ​ടി​ക്കി​ടെ ട്രം​പും ഷി ​ജി​ൻ​പിം​ഗും പു​ടി​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.

Latest News

Corehub Up