രാഹുൽ ഗാന്ധി, നരേന്ദ്രമോദി
ന്യൂഡൽഹി: ചൈനയിലെ ഷെൻഷെനിൽ നടന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവർ നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണമില്ലാത്തതിനെ വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയെ "സമ്മർദത്തിന് വഴങ്ങിയ പ്രധാനമന്ത്രി" എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.
മൂന്ന് ലോകനേതാക്കളും ഒരുമിച്ചിരിക്കുന്ന ചിത്രം 'എക്സി'ൽ പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം. കോൺഗ്രസാണ് അധികാരത്തിലുണ്ടായിരുന്നതെങ്കിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയും ആ കൂടിക്കാഴ്ചയുടെ ഭാഗമാകുമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
"കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നെങ്കിൽ, ഇന്ത്യയുടെ പ്രധാനമന്ത്രി ഈ മേശയ്ക്കരികിൽ ഇരിക്കുമായിരുന്നു. സമ്മർദത്തിന് വഴങ്ങിയ ഒരു പ്രധാനമന്ത്രിക്ക് ഒരിക്കലും ഈ മേശയ്ക്കരികിൽ ഇരിക്കാനാവില്ല," രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. വംബർ 19-ന് ഷെൻഷെനിൽ എപെക് ഉച്ചകോടിക്കിടെ ട്രംപും ഷി ജിൻപിംഗും പുടിനും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
Tags : Trump-Xi-Putin meet Rahul Gandhi modi