തലശേരി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേയുള്ള കോടതി വിധി സത്യത്തിന്റെ വിജയമാണെന്ന് ശ്രീ നാരായണ ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ ദീപികയോടു പറഞ്ഞു.
വിധിയെ സ്വാഗതം ചെയ്യുന്നു. വൈകിയാണെങ്കിലും സത്യം ജയിച്ചു. ഇനി കോടതി ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പ് നടക്കണം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണു പ്രതീക്ഷ.
വിധിയെക്കുറിച്ച് പഠിച്ചശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലേക്കുള്ള യാത്രാമധ്യേയാണ് ഗോകുലം ഗോപാലൻ ദീപികയോട് വിധിയെക്കുറിച്ച് പ്രതികരിച്ചത്.