Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tukaram Mundhe IAS

ന്യൂ​യോ​ർ​ക്ക് ടൈം​സ് മു​ൻ​പേ​ജി​ൽ ഇ​ടം​നേ​ടി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ തു​ക്കാ​റാം മു​ണ്ഡെ

മും​ബൈ: ക​ർ​ശ​ന​മാ​യ ഭ​ര​ണ​ശൈ​ലി​യി​ലൂ​ടെ​യും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ മ​ഹാ​രാ​ഷ്ട്ര ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ക​മ്മീ​ഷ​ണ​റും ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ തു​ക്കാ​റാം മു​ണ്ഡെ​യ്ക്ക് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അം​ഗീ​കാ​രം. പ്ര​ശ​സ്ത​മാ​യ 'ന്യൂ​യോ​ർ​ക്ക് ടൈം​സ്' പ​ത്ര​ത്തി​ന്‍റെ മു​ൻ​പേ​ജി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശേ​ഷ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ ഒ​രു 'റോ​ക്ക്സ്റ്റാ​ർ' എ​ന്നാ​ണ് മാ​ധ്യ​മം വി​ശേ​ഷി​പ്പി​ച്ച​ത്.

"ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ മു​ണ്ഡെ​യു​ടെ ശ്ര​ദ്ധ പ​തി​യാ​ത്ത​താ​യി ഒ​ന്നു​മി​ല്ല" എ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച ന്യൂ​യോ​ർ​ക്ക് ടൈം​സ്, "ഉ​പ​ഭോ​ക്താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തെ ആ​രാ​ധി​ക്കു​ന്നു, ഉ​ട​മ​ക​ൾ ഭ​യ​പ്പെ​ടു​ന്നു"​എ​ന്നും ലേ​ഖ​ന​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു. ബി​ബി​സി, റോ​യി​ട്ടേ​ഴ്സ് തു​ട​ങ്ങി​യ പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളും നേ​ര​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന ശൈ​ലി​യെ പ്ര​ശം​സി​ച്ച് റി​പ്പോ​ർ​ട്ടു​ക​ൾ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ന്യൂ​യോ​ർ​ക്ക് ടൈം​സ് ലേ​ഖ​നം ത​ന്‍റെ എ​ക്സ് പ്രൊ​ഫൈ​ലി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​തി​ക​ര​ണ​വും ശ്ര​ദ്ധേ​യ​മാ​യി. "ന​ല്ല ഭ​ര​ണം വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കാ​ന​ല്ല, മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള​താ​ണ്. ഭ​ക്ഷ്യ​സു​ര​ക്ഷ എ​ന്ന​ത് ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​മു​ള്ള​താ​ണ്. നി​യ​മ​ന​ട​പ​ടി​ക​ൾ നീ​തി​പൂ​ർ​വ​വും ഭ​യ​ര​ഹി​ത​വു​മാ​കു​മ്പോ​ൾ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സ്യ​ത കൈ​വ​രു​ന്നു."

ചെ​റി​യ ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ നി​ന്ന് ക​ഷ്ട​പ്പെ​ട്ട് പ​ഠി​ച്ച് 2004-ലെ ​യു​പി​എ​സ്‌​സി സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ 20-ാം റാ​ങ്ക് നേ​ടി​യാ​ണ് തു​ക്കാ​റാം മു​ണ്ഡെ ഐ​എ​എ​സ് നേ​ടി​യ​ത്. 2005 ബാ​ച്ച് മ​ഹാ​രാ​ഷ്ട്ര കേ​ഡ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ദ്ദേ​ഹം, ത​ന്‍റെ ര​ണ്ട​ര പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ സ​ർ​വീ​സി​ൽ 24-ല​ധി​കം ത​വ​ണ സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​നാ​യി​ട്ടു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര എ​ഫ്ഡി​എ ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം സം​സ്ഥാ​ന​ത്തു​ട​നീ​ളം വ​ലി​യ രീ​തി​യി​ലു​ള്ള മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ളാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​വ​രു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത മും​ബൈ​യി​ലെ​യും മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലെ​യും പ്ര​മു​ഖ ഹോ​ട്ട​ലു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ അ​ദ്ദേ​ഹം ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Latest News

Corehub Up