Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Turkey Transfers

പാ​ക്കി​സ്ഥാ​ന് അ​ത്യാ​ധു​നി​ക ഡ്രോ​ണു​കൾ ​കൈ​മാ​റി തു​ർ​ക്കി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ-​​​​പാ​​​​ക് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ആ​​​​ശ​​​​ങ്ക​​​​യു​​​​യ​​​​ർ​​​​ത്തി പാ​​​​ക്കി​​​​സ്ഥാ​​​​ന് വ​​​​ൻ​​​​തോ​​​​തി​​​​ൽ അ​​​​ത്യാ​​​​ധു​​​​നി​​​​ക യു​​​​ദ്ധ ഡ്രോ​​​​ണു​​​​ക​​​​ളും വ്യോ​​​​മ​​​​പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും കൈ​​​​മാ​​​​റി തു​​​​ർ​​​​ക്കി. ‘സൂ​​​​യി​​​​സൈ​​​​ഡ് ഡ്രോ​​​​ൺ’ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ബ​​​​യ്ക​​​​ർ യി​​​​ഹ-3, സാ​​​​റ്റ​​​​ലൈ​​​​റ്റ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഘ​​​​ടി​​​​പ്പി​​​​ച്ച ബ​​​​യ്റ​​​​ക്ത​​​​ർ ടി​​​ബി​​​ടു​​​വി​​​ന്‍റെ ​ന​​​​വീ​​​​ക​​​​രി​​​​ച്ച പ​​​​തി​​​​പ്പു​​​​ക​​​​ൾ, ലോ​​​​യി​​​​റ്റ​​​​റിം​​​​ഗ് മ്യു​​​​ണി​​​​ഷ​​​​നു​​​​ക​​​​ൾ എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പ​​​ടെ​​​​യു​​​​ള്ള ആ​​​​ധു​​​​നി​​​​ക ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​ര​​​​മാ​​​​ണു കൈ​​​​മാ​​​​റി​​​​യ​​​​തെ​​​​ന്ന് ഇ​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ഇ​​​​തു​​​​ കൂ​​​​ടാ​​​​തെ, വ​​​​ൻ നാ​​​​ശ​​​​ന​​​​ഷ്‌​​​ട​​​ങ്ങ​​​​ൾ സൃ​​​​ഷ്‌​​​ടി​​​​ക്കാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള എ​​​​ണ്ണൂ​​​​റി​​​​ല​​​​ധി​​​​കം ‘സോം​​​​ഗാ​​​​ർ’ ഡ്രോ​​​​ണു​​​​ക​​​​ളും പാ​​​​ക് സേ​​​​ന​​​​യ്ക്കു ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​സ്താം​​​​ബൂ​​​​ളി​​​​ൽ​​​നി​​​​ന്ന് പാ​​​​ക് വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ മു​​​​റീ​​​​ദ് വ്യോ​​​​മ​​​താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്ക് തു​​​​ർ​​​​ക്കി വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ എ400​​​എം ച​​​​ര​​​​ക്കു​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ച്ച​​​​ത്. ഈ ​​​​സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ചൈ​​​​നീ​​​​സ് വ്യോ​​​​മ​​​​സേ​​​​നാ വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​വും മു​​​​റീ​​​​ദി​​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

ഇ​​​​ന്ത്യ​​​​ൻ അ​​​​തി​​​​ർ​​​​ത്തി ല​​​​ക്ഷ്യ​​​​മി​​​​ട്ടു നീ​​​​ക്കം

മു​​​​റീ​​​​ദ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച ഡ്രോ​​​​ണു​​​​ക​​​​ളി​​​​ൽ ഒ​​​​രു പ​​​​ങ്ക് പാ​​​​ക് സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ ര​​​​ഹ​​​​സ്യ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ഇ​​​​ന്ത്യ​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​യോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും മാ​​​​റ്റി​​​​യ​​​​താ​​​​യാ​​​​ണു വി​​​​വ​​​​രം. മെ​​​​ഷീ​​​​ൻ ഗ​​​​ണ്ണു​​​​ക​​​​ൾ, ഗ്ര​​​​നേ​​​​ഡ് ലോ​​​​ഞ്ച​​​​റു​​​​ക​​​​ൾ, 81 എം​​​എം മോ​​​​ർ​​​​ട്ടാ​​​​റു​​​​ക​​​​ൾ എ​​​​ന്നി​​​​വ ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള സോം​​​​ഗാ​​​​ർ ഡ്രോ​​​​ണു​​​​ക​​​​ൾ രാ​​​​വും പ​​​​ക​​​​ലും ഒ​​​​രു​​​​പോ​​​​ലെ പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​തി​​​​ർ​​​​ത്തി നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന​​​​വ​​​​യാ​​​​ണ്.

നേ​​​​ര​​​​ത്തേ, ജൂ​​​​ലൈ 19 മു​​​​ത​​​​ൽ 21 വ​​​​രെ​​​​യു​​​​ള്ള തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ പാ​​​​ക് വ്യോ​​​​മ​​​​സേ​​​​നാ​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​യ നൂ​​​​റു​​​​ർ ഖാ​​​​ൻ, മ​​​​സ്രൂ​​​​ർ, മു​​​​റീ​​​​ദ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ തു​​​​ർ​​​​ക്കി​​​​യു​​​​ടെ സി-130, ​​​എ400​​​എം വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​യ​​​​ത് ഇ​​​​ന്ത്യ​​​​ൻ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.
ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് വ​​​​ൻ ആ​​​​യു​​​​ധ​​​​ക്കൈ​​​​മാ​​​​റ്റ​​​​ത്തി​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, വാ​​​​ർ​​​​ത്ത​​​​യോ​​​​ട് തു​​​​ർ​​​​ക്കി പ്ര​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യ​​​​മോ പാ​​​​ക് ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യോ ഇ​​​​തു​​​​വ​​​​രെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

നീ​​​ക്കം പു​​​തി​​​യ സ​​​ഖ്യ​​​നീ​​​ക്ക​​​ത്തി​​​നു പി​​​ന്നാ​​​ലെ

സൗ​​​​ദി അ​​​​റേ​​​​ബ്യ, തു​​​​ർ​​​​ക്കി, പാ​​​​ക്കി​​​​സ്ഥാ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ൽ സം​​​​യു​​​​ക്ത പ്ര​​​​തി​​​​രോ​​​​ധ ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ച​​​​തി​​​​ന് തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഈ ​​​​ആ​​​​യു​​​​ധ​​​​ക്കൈ​​​​മാ​​​​റ്റം ന​​​​ട​​​​ന്ന​​​​തെ​​​​ന്ന​​​​ത് മേ​​​​ഖ​​​​ല​​​​യി​​​​ൽ വ​​​​ലി​​​​യ ആ​​​​ശ​​​​ങ്ക​​​​യ്ക്ക് വ​​​​ഴി​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഒ​​​​രു അം​​​​ഗ​​​​രാ​​​​ജ്യ​​​​ത്തി​​​​നു നേ​​​​രേ​​​യു​​​​ണ്ടാ​​​​കു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണം മൂ​​​​ന്ന് രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും നേ​​​​രേ​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഈ ​​​​ഉ​​​​ട​​​​മ്പ​​​​ടി.

മേ​​​​ഖ​​​​ല​​​​യി​​​​ലെ സൈ​​​​നി​​​​ക സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ഥ​​​​യെ ബാ​​​​ധി​​​​ക്കു​​​​ന്ന ഈ ​​​​നീ​​​​ക്ക​​​​ങ്ങ​​​​ളെ ഇ​​​​ന്ത്യ​​​​യും അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളും അ​​​​തീ​​​​വ ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടെ​​​​യാ​​​​ണ് നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up