Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Turning

കെ​എ​സ്ആ​ർ​ടി​സി പ്ര​തി​സ​ന്ധി​യു​ടെ വ​ള​വ് തി​രി​ഞ്ഞുവ​രു​ന്നു: സി.​പി. ജോ​ൺ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി​​​രു​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പ​​​തി​​​യെ ക​​​ര​​​ക​​​യ​​​റു​​​ന്നു​​​ണ്ടെ​​​ന്നും ന​​​ഷ് ട​​​ങ്ങ​​​ളു​​​ടെ വ​​​ള​​​വ് തി​​​രി​​​ഞ്ഞു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി. ജോ​​​ൺ.

പൂ​​​ർ​​​ണ​​​മാ​​​യി ലാ​​​ഭ​​​ത്തി​​​ലാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും കു​​​ടി​​​ശി​​​ക​​​ക​​​ളും ക​​​ട​​​ങ്ങ​​​ളും തീ​​​ർ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കു കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ വ​​​രി​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

പു​​​തി​​​യ ബ​​​സു​​​ക​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കാ​​​ൻ എം​​​എ​​​ൽ​​​എ​​​മാ​​​ർ ഉ​​​ൾപ്പടെയു​​​ള്ള​​​വ​​​ർ സ​​​ഹാ​​​യി​​​ക്ക​​​ണം. ഓ​​​രോ എം​​​എ​​​ൽ​​​എ​​​യും കു​​​റ​​​ഞ്ഞ​​​തു ര​​​ണ്ട് ബ​​​സു​​​ക​​​ൾ വീ​​​ത​​​മെ​​​ങ്കി​​​ലും ന​​​ൽ​​​കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണം. വ്യ​​​ക്തി​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഇ​​​പ്പോ​​​ൾ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് ബ​​​സു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ സ്വ​​​മേ​​​ധ​​​യാ മു​​​ന്നോ​​​ട്ടു​​​വ​​​രു​​​ന്നു​​​ണ്ട്.

ഓ​​​രോ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ക​​​ഴി​​​യു​​​മ്പോ​​​ഴും മു​​​ഖ്യ​​​മ​​​ന്ത്രി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​നു​​​ള്ള ചെ​​​ക്ക് ഏ​​​റ്റു​​​വാ​​​ങ്ങു​​​ന്ന ഒ​​​രു ച​​​ട​​​ങ്ങ് എ​​​ന്ന നി​​​ല​​​യി​​​ലേ​​​ക്ക് കാ​​​ര്യ​​​ങ്ങ​​​ൾ മാ​​​റി​​​യ​​​ത് കേ​​​ര​​​ള ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
ബ​​​സ് വാ​​​ങ്ങാ​​​നു​​​ള്ള സാ​​​മ്പ​​​ത്തി​​​കബാ​​​ധ്യ​​​ത കു​​​റ​​​ച്ച് കൂ​​​ടു​​​ത​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കു​​​ക​​​യാ​​​ണ് നി​​​ല​​​വി​​​ലെ ല​​​ക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഓ​​​ൺ​​​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ ഇ​​​ട​​​പെ​​​ടും

വാ​​​ഹ​​​നസം​​​ബ​​​ന്ധ​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഓ​​​ൺ​​​ലൈ​​​ൻ സം​​​വി​​​ധാ​​​നം നി​​​ര​​​ന്ത​​​രം പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന​​​ത് ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​യി ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി സി.​​​പി.​​​ ജോ​​​ൺ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​യു​​​ട​​​ൻ ഇ​​​ക്കാ​​​ര്യം കേ​​​ന്ദ്ര ഉ​​​പ​​​രി​​​ത​​​ല ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. അ​​​ഞ്ച് മു​​​ത​​​ൽ 10 ദി​​​വ​​​സ​​​ത്തി​​​ന​​​കം പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​മെ​​​ന്ന് കേ​​​ന്ദ്രം ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ഴും പ​​​ക​​​ൽസ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ സൈ​​​റ്റ് പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന​​​ത് തു​​​ട​​​രു​​​ക​​​യാ​​​ണ്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ദി​​​ല്ലി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴും ഈ ​​​വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. ഞ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ലു​​​ള്ള കാ​​​ര്യ​​​മ​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ് കൈ​​​യൊ​​​ഴി​​​യാ​​​തെ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി നി​​​ര​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും സി.​​​പി. ജോ​​​ൺ പ​​​റ​​​ഞ്ഞു.

Latest News

Corehub Up