Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TvkVictory

ധാ​രാ​പു​ര​ത്തും മ​ധു​രാ​ന്ത​ക​ത്തും വി​ജ​യ​ക്കൊ​ടി; ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ​യു​ടെ പ​ട​യോ​ട്ടം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ര​ണ്ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ടി​വി​കെ​യ്ക്ക് വ​ൻ വി​ജ​യം. ധാ​രാ​പു​ര​ത്തും മ​ധു​രാ​ന്ത​ക​ത്തും വി​ജ​യ​ക്കൊ​ടി പാ​റി​ച്ച ടി​വി​കെ അ​ധി​കാ​ര​ത്തി​ലെ​ത്തി അ​ഞ്ച് മാ​സം തി​ക​യു​മ്പോ​ഴു​ള്ള ആ​ദ്യ അ​ഗ്നി​പ​രീ​ക്ഷ​യി​ൽ ക​രു​ത്ത് തെ​ളി​യി​ച്ചു. ധാ​രാ​പു​ര​ത്ത് 9,471 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ടി​വി​കെ സ്ഥാ​നാ​ർ​ഥി സ​ത്യ​ഭാ​മ വി​ജ​യി​ച്ച​ത്.

മ​ധു​രാ​ന്ത​ക​ത്ത് മ​ര​ഗ​തം കു​മ​ര​വേ​ൽ 19,000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​വും സ്വ​ന്ത​മാ​ക്കി. ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും അ​ണ്ണാ​ഡി​എം​കെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. ഏ​പ്രി​ലി​ൽ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 17,000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ണ്ണാ​ഡി​എം​കെ വി​ജ​യി​ച്ച ധാ​രാ​പു​ര​ത്ത് ഇ​ത്ത​വ​ണ തു​ട​ക്ക​ത്തി​ൽ ടി​വി​കെ സ്ഥാ​നാ​ർ​ഥി പി​ന്നി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ അ​ഞ്ചാം റൗ​ണ്ടി​ൽ നേ​ടി​യ ലീ​ഡ് കൈ​വി​ടാ​തെ സ​ത്യ​ഭാ​മ വി​ജ​യം ഉ​റ​പ്പി​ച്ചു. 37 ശ​ത​മാ​നം വോ​ട്ടു​വി​ഹി​തം നേ​ടി​യാ​ണ് സ​ത്യ​ഭാ​മ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത​ത്. ഏ​പ്രി​ലി​ൽ 81,000 വോ​ട്ടു​ക​ൾ നേ​ടി​യ അ​ണ്ണാ​ഡി​എം​കെ​യു​ടെ വോ​ട്ടു​നി​ല 44,000ത്തി​ലേ​ക്ക് താ​ഴ്ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. രാ​ജി​വെ​ച്ച അ​ണ്ണാ​ഡി​എം​കെ എം​എ​ൽ​എ​മാ​ർ​ക്ക് ടി​ക്ക​റ്റ് ന​ൽ​കി​യ ടി​വി​കെ​യു​ടെ ത​ന്ത്ര​ത്തി​ന് വോ​ട്ട​ർ​മാ​ർ പി​ന്തു​ണ ന​ൽ​കി​യെ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സൂ​ചി​പ്പി​ക്കു​ന്ന​ത്.

മ​ധു​രാ​ന്ത​ക​ത്ത് ഓ​രോ റൗ​ണ്ടി​ലും ലീ​ഡ് വ​ർ​ധി​പ്പി​ച്ച മ​ര​ഗ​തം കു​മ​ര​വേ​ൽ 19,000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് വി​ജ​യി​ച്ച​ത്. സ​ഖ്യ​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ ന​ഷ്ട​പ്പെ​ട്ട് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഡി​എം​കെ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഒ​റ്റ​യ്ക്ക് മ​ത്സ​രി​ച്ച സി​പി​എ​മ്മി​നും സി​പി​ഐ​ക്കും ഒ​രു ശ​ത​മാ​നം വോ​ട്ടു​പോ​ലും നേ​ടാ​നാ​യി​ല്ല. പു​തു​ച്ചേ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി എ​ൻ. രം​ഗ​സ്വാ​മി ഒ​ഴി​ഞ്ഞ ത​ട്ടാ​ൻ​ചാ​വ​ടി മ​ണ്ഡ​ലം ആ​ശോ​ക് ആ​ന​ന്ദി​ലൂ​ടെ എ​ൻ​ഡി​എ നി​ല​നി​ർ​ത്തി.

 

Latest News

Corehub Up