x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമിഴകത്തിന്‍റെ മുഖ്യമന്ത്രി, ജനങ്ങളുടെ ദളപതി; വൈറലായി വിജയ്-വൈക്കോ കൂടിക്കാഴ്ചയിലെ അപ്രതീക്ഷിത നിമിഷങ്ങൾ


Published: May 12, 2026 09:19 PM IST | Updated: May 12, 2026 09:19 PM IST

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ സി. ​ജോ​സ​ഫ് വി​ജ​യ്, എം​ഡി​എം​കെ അ​ധ്യ​ക്ഷ​ൻ വൈ​ക്കോ​യു​ടെ ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​നം രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ൾ​ക്ക​പ്പു​റം വ​ലി​യൊ​രു മാ​നു​ഷി​ക ച​ർ​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ ശേ​ഷം തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹം മു​തി​ർ​ന്ന നേ​താ​വാ​യ വൈ​ക്കോ​യെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്.

ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളേ​ക്കാ​ൾ ഉ​പ​രി​യാ​യി വൈ​ക്കോ​യു​ടെ വീ​ട്ടി​ലെ സ​ഹാ​യി​ക​ളും മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​മാ​ണ് ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത്.

വൈ​ക്കോ​യ്ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം വി​ജ​യ് ചി​ത്ര​ങ്ങ​ൾ​ക്ക് പോ​സ് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ട്ടി​ലെ സ​ഹാ​യി​ക​ളെ അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്കു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക്ഷ​ണ​പ്ര​കാ​രം അ​രി​കി​ലെ​ത്തി​യ ഈ ​സ്ത്രീ​ക​ളു​ടെ പ്ര​തി​ക​ര​ണം ആ​രെ​യും അ​മ്പ​ര​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.

ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ത്തെ ഇ​ത്ര​യും അ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി ക​ണ്ട​പ്പോ​ൾ ഉ​ണ്ടാ​യ സ​ന്തോ​ഷം അ​ട​ക്കാ​നാ​വാ​തെ അ​വ​ർ ആ​വേ​ശ​ത്തോ​ടെ പ്ര​തി​ക​രി​ക്കു​ന്ന​തും അ​വ​രോ​ട് വ​ള​രെ വി​ന​യ​ത്തോ​ടെ​യും വാ​ത്സ​ല്യ​ത്തോ​ടെ​യും വി​ജ​യ് സം​സാ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

'വി​സി​ൽ' ചി​ഹ്ന​ത്തി​ന് വോ​ട്ട് ചെ​യ്ത സാ​ധാ​ര​ണ​ക്കാ​രു​ടെ യ​ഥാ​ർ​ഥ സ്നേ​ഹ​മാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​തെ​ന്ന് ആ​രാ​ധ​ക​ർ ഒ​ന്ന​ട​ങ്കം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ 108 സീ​റ്റു​ക​ൾ നേ​ടി ക​രു​ത്ത് തെ​ളി​യി​ച്ച വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം സ​ഖ്യ​ക​ക്ഷി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ച​ത്.

അ​ധി​കാ​ര​ത്തി​ന്‍റെ ഗ​ർ​വി​ല്ലാ​തെ സാ​ധാ​ര​ണ​ക്കാ​രോ​ട് അ​ദ്ദേ​ഹം കാ​ണി​ക്കു​ന്ന ഈ ​വി​ന​യ​മാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തേ​ക്കാ​ൾ അ​ദ്ദേ​ഹ​ത്തെ ജ​ന​പ്രി​യ​നാ​ക്കു​ന്ന​തെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ കു​റി​പ്പു​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

എ​ക്സ് അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വെ​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഏ​റ്റെ​ടു​ത്ത​ത്. പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ​യ​ല്ല, മ​റി​ച്ച് ഇ​ത്ത​രം ല​ളി​ത​മാ​യ പെ​രു​മാ​റ്റ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഒ​രു നേ​താ​വ് ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കു​ന്ന​തെ​ന്നാ​ണ് ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​തു​വെ ഉ​യ​രു​ന്ന അ​ഭി​പ്രാ​യം.

Tags : Vijay TVK TamilNaduPolitics ThalapathyVijay TVKVictory

Recent News

Corehub Up