ബംഗളൂരു: ശ്രേയസ് അയ്യർ, സഞ്ജു സാംസണ് എന്നിവരുടെ പേരുകളാണ് ട്വന്റി20 നായക സ്ഥാനത്തേക്ക് ഉയർന്ന് കേട്ടത്.
എന്നാൽ ദീർഘകാലത്തേക്ക് സഞ്ജുവിന് ഫോം തുടരാനാവില്ലെന്ന ബിസിസിഐയുടെ വിലയിരുത്തലിൽ താരത്തിന് നായക പദവി ലഭിക്കില്ലെന്നാണ് റിപ്പോർട്ട്.
ഇഷാൻ കിഷനും പരിഗണിക്കപ്പെട്ടെങ്കിലും ഇതേ കാര്യത്തിൽ സെലക്ടർമാർ ആശയക്കുഴപ്പം രേഖപ്പെടുത്തി.
അതേസമയം ശ്രേയസിനൊപ്പം യുവതാരം തിലക് വർമയ്ക്ക് നറുക്കു വീഴാനാണ് സാധ്യത.