ദുബായ്: 2026 വനിത ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ശ്രീലങ്ക സെമി ഫൈനലില്‍. ഗ്രൂപ്പ് ബിയില്‍ മൂന്നാം ജയം സ്വന്തമാക്കിയാണ് ശ്രീലങ്കയുടെ സെമി പ്രവേശം. മൂന്നാം മത്സരത്തില്‍ ശ്രീലങ്ക നാലു വിക്കറ്റിനു ബംഗ്ലാദേശിനെ കീഴടക്കി.
സ്കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 114. ശ്രീലങ്ക 19.2 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 115.
ഇന്നു നടക്കുന്ന ബംഗ്ലാദേശ് x യുഎഇ മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിക്കും. വ്യാഴം, വെള്ളി ദിനങ്ങളിലാണ് സെമി.