Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TwinBrothers

പ്ര​ണ​യ​ബ​ന്ധ​ത്തി​ന് എതിരുനിന്ന ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി; അ​മ്മ​യും കാ​മു​ക​നും മൂ​ത്ത മ​ക​നും ക​സ്റ്റ​ഡി​യി​ൽ

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ഡീ​ഗ് ജി​ല്ല​യി​ൽ അ​മ്മ​യു​ടെ പ്ര​ണ​യ​ബ​ന്ധ​ത്തെ എ​തി​ർ​ത്ത 13 വ​യ​സു​കാ​ര​നാ​യ ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ പ്രീ​തി, കാ​മു​ക​ൻ, കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കാ​ളി​യാ​യ 16 വ​യ​സു​കാ​ര​നാ​യ മൂ​ത്ത മ​ക​ൻ എ​ന്നി​വ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ന​യ്, വി​ഷ്ണു ചൗ​ധ​രി എ​ന്നീ ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി നി​ര​ഞ്ജ​ൻ സിം​ഗു​മാ​യി 20 വ​ർ​ഷം മു​മ്പാ​യി​രു​ന്നു പ്രീ​തി​യു​ടെ വി​വാ​ഹം. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം പ്രീ​തി​യും മ​ക്ക​ളും സ്വ​ന്തം നാ​ടാ​യ ഡീ​ഗി​ലെ ബ​ഡേ​സ്ര​യി​ലെ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റു​ക​യാ​ണു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​ത്താ​ണ് കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

കു​ട്ടി​ക​ളു​ടെ ക​ഴു​ത്ത​റു​ക്കു​ക​യും ത​ല​യി​ലും ശ​രീ​ര​ത്തി​ലും മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്രീ​തി​യും അ​തേ ഗ്രാ​മ​ത്തി​ലു​ള്ള കാ​മു​ക​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ എ​തി​ർ​ത്തി​രു​ന്നു. ഈ ​ബ​ന്ധ​ത്തി​ന് കു​ട്ടി​ക​ൾ ത​ട​സ​മാ​യ​തോ​ടെ​യാ​ണ് അ​മ്മ കാ​മു​ക​നു​മാ​യി ചേ​ർ​ന്ന് കൊ​ല​പാ​ത​കം ചെ​യ്ത​ത്.

പ്രീ​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം കാ​മു​ക​ൻ വീ​ട്ടി​ലെ​ത്തു​ക​യും ഇ​യാ​ളും പ്രീ​തി​യു​ടെ മൂ​ത്ത മ​ക​നും ചേ​ർ​ന്ന് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ള​യ കു​ട്ടി​ക​ളു​ടെ എ​തി​ർ​പ്പി​നെ​തി​രെ മൂ​ത്ത മ​ക​ൻ അ​മ്മ​യെ പി​ന്തു​ണ​ച്ചി​രു​ന്നു. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത പൊ​ലി​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Latest News

Corehub Up