Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Keralites

Middle East and Gulf

ഒ​മാ​നി​ൽ മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ര​ണ്ടു​പേ​ർ മ​രി​ച്ചു

ബ​ർ​ക: ഒ​മാ​നി​ലെ ബ​ർ​ക​യി​ൽ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ സ​ഞ്ച​രി​ച്ച കാ​ർ മി​ന്ന​ൽ​പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട് ര​ണ്ടു​പേ​ർ മ​രി​ച്ചു. ഒ​രാ​ളെ കാ​ണാ​താ​യി. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം.

തൃ​ത്താ​ല സ്വ​ദേ​ശി​ക​ളാ​യ ലു​ബി​ഷാ​ദ്, സു​ഹൃ​ത്ത് യൂ​സ​ഫ് എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ലു​ബി​ഷാ​ദി​ന്‍റെ ഭാ​ര്യ ഷാ​മി​ല (32), യൂ​സ​ഫ് (37) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

യൂ​സ​ഫി​ന്‍റെ മാ​താ​വ് റം​ല​ത്തി​നു വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം അ​പ്പു​റ​ത്തു​നി​ന്നാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്.

ലു​ബി​ഷാ​ദും മ​ക്ക​ളും അ​ട​ക്കം ആ​റു​പേ​ർ ര​ക്ഷ​പ്പെ​ട്ടു. ബ​ർ​ക​യി​ലെ സൂ​കി​ലു​ള്ള ഒ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​യി തി​രി​ച്ചു​വ​രു​ന്ന വ​ഴി സൂ​ക്കി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്തു​ള്ള ക​നാ​ലി​ൽ വാ​ഹ​നം അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​സ്ക​റ്റി​ലെ സീ​ബി​ൽ സൈ​ക്കി​ൾ ഷോ​പ് ന​ട​ത്തു​ക​യാ​ണ് ലു​ബി​ഷാ​ദ്.​മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ർ​ക സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ബ​ര്‍​ക്ക​യോ​ടു ചേ​ര്‍​ന്നു​ള്ള മ​ബേ​ല വി​ലാ​യ​ത്തി​ല്‍ ഒ​രു വാ​ഹ​നം വാ​ദി​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് ര​ണ്ടു​പേ​ര്‍​കൂ​ടി മ​രി​ച്ചു. പ്ര​ള​യ​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സി​വി​ല്‍ ഡി​ഫ​ന്‍​സ് ആ​ന്‍​ഡ് ആം​ബു​ല​ന്‍​സ് അ​ഥോ​റി​റ്റി​യു​ടെ​യും റോ​യ​ല്‍ ഒ​മാ​ന്‍ പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മ​സ്ക​റ്റി​ലെ പ്ര​ധാ​ന വാ​ണി​ജ്യ​കേ​ന്ദ്ര​മാ​യ ഖു​റം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​സ്ക​റ്റി​ലെ അ​മ​റാ​ത്ത്ബൗ​ഷ​ര്‍ മ​ല​മ്പാ​ത താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ ഒ​മാ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും വ്യാ​പ​ക നാ​ശ​മു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട 35 പേ​രെ​യും വീ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ കു​ടു​ങ്ങി​യ നി​ര​വ​ധി പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഒ​മാ​നി​ല്‍ പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ അ​ക​പ്പെ​ട്ട മ​ല​യാ​ളി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ തേ​ടി പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

Latest News

Corehub Up