Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Priests

ഇ​ക്വ​ഡോ​റി​ല്‍ ക​ട​ലി​ല്‍ മു​ങ്ങി​ത്താ​ഴ്ന്ന അ​ൾ​ത്താ​രബാ​ല​ന്മാ​രെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു വൈ​ദി​ക​ര്‍ മു​ങ്ങി​മ​രി​ച്ചു

ക്വി​റ്റോ: ഇ​ക്വ​ഡോ​റി​ൽ ക​ട​ൽ​ത്തീ​ര​ത്തു മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്ന അ​ൾ​ത്താ​രബാ​ല​ന്മാ​രെ ര​ക്ഷി​ക്കു​ന്ന​തി​ടെ ര​ണ്ടു വൈ​ദി​ക​ര്‍ മു​ങ്ങി​മ​രി​ച്ചു. ഫാ. ​അ​ൽ​ഫോ​ൻ​സോ അ​വി​ല​സ് പെ​രെ​സ് (59), ഫാ. ​പെ​ദ്രോ അ​ൻ​സോ​ട്ടെ​ഗു​യി (44) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം തീ​ര​ദേ​ശ​ന​ഗ​ര​മാ​യ പ്ലേ​യാ​സി​ലാ​യി​രു​ന്നു സം​ഭ​വം. അ​ൾ​ത്താ​രശു​ശ്രൂ​ഷ​ക​ര്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച നോ​മ്പു​കാ​ല ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രാ​ണു ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​ത്താ​ഴ്ന്ന​ത്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫാ. ​അ​ൽ​ഫോ​ൻ​സോ​യും ഫാ. ​പെ​ദ്രോ​യും അ​ള്‍​ത്താ​രബാ​ല​ന്മാ​രെ ര​ക്ഷി​ക്കാ​ന്‍ ക​ട​ലി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ലും വൈ​ദി​ക​ര്‍​ക്കു ജീ​വ​ന്‍ ന​ഷ്‌​ട​മാ​യി.

സ്പെ​യി​നി​ലെ മു​ർ​സി​യ സ്വ​ദേ​ശി​യും ഈ​ശോ​സ​ഭാം​ഗ​വു​മാ​യ ഫാ. ​അ​ൽ​ഫോ​ൻ​സോ ദൗ​ൾ രൂ​പ​ത​യി​ലെ സാ​ൻ ആ​ർ​ബെ​ർ​ട്ടോ മാ​ഗ്‌​നോ ഇ​ട​വ​ക വി​കാ​രി​യാ​ണ്. 1990ൽ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച അ​ദ്ദേ​ഹം മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി സ്പെ​യി​നി​ൽ ശു​ശ്രൂ​ഷ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ഗു​യാ​ഖ്വി​ൽ അ​തി​രൂ​പ​ത​യ്ക്കു​വേ​ണ്ടി 1982ൽ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച ഫാ. ​പെ​ദ്രോ അ​ൻ​സോ​ട്ടെ​ഗു​യി അ​തി​രൂ​പ​ത​യ്ക്കു കീ​ഴി​ലെ സാ​ൻ ജ​സി​ന്തോ രൂ​പ​ത​യി​ലെ സാ​ന്താ​ക്രൂ​സ് ദെ ​ദു​രാ​ൻ ഇ​ട​വ​ക വി​കാ​രി​യാ​യി ശു​ശ്രൂ​ഷ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ന​ട​ന്ന വൈ​ദി​ക​രു​ടെ സം​സ്കാ​ര​ശു​ശ്രൂ​ഷ​യി​ൽ ഗു​യാ​ഖ്വി​ൽ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ലൂ​യി​സ് കാ​ബ്രെ​ര മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

സ്നേ​ഹി​ത​നു​വേ​ണ്ടി ജീ​വ​ന്‍ ബ​ലി​ക​ഴി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ വ​ലി​യ സ്നേ​ഹ​മി​ല്ലെ​ന്ന വ​ച​നം ജീ​വി​ത​ത്തി​ല്‍ സ്വാം​ശീ​ക​രി​ച്ച​വ​രാ​ണ് ഈ ​വൈ​ദി​ക​രെ​ന്ന് ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു. സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ളി​ൽ ഇ​ക്വ​ഡോ​ർ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭാ​ര്യ ഡാ​നി​യേ​ൽ നൊ​ബോ​വ, പ്ര​സി​ഡ​ന്‍റി​ന്‍റെ അ​മ്മ അ​ന്ന​ബെ​ല്ല അ​സി​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up