തിരുവനന്തപുരം: സംസ്ഥാന വനിതാ- ശിശുക്ഷേമ വകുപ്പിനു കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിലെ ഓണാഘോഷത്തിന് സർക്കാർ പ്രത്യേക തുക അനുവദിച്ചു.
വനിതാ ശിശുക്ഷേമ വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കേരള ഫിനാൻഷ്യൽ കോർപറേഷനാണ് രണ്ടു ലക്ഷം രൂപ അനുവദിച്ചത്.
സംസ്ഥാനത്തെ 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികൾക്ക് ഓണസദ്യയും ഔട്ടിംഗും സിനിമ കാണാനുള്ള സൗകര്യവും ഏർപ്പെടുത്തും.