Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDF Minister

സ​തീ​ശ​ൻ സ​ർ​ക്കാ​ർ സം​ഘ​പ​രി​വാ​റി​ന്‍റെ ദാ​സ​ന്മാ​രാ​യി മാ​റി​യെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് മ​ന്ത്രി​മാ​ർ ആ​ർ​എ​സ്എ​സി​നോ​ടു​ള്ള കൂ​റ് പ​ര​സ്യ​മാ​യും ര​ഹ​സ്യ​മാ​യും പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ന്ന ക​ടു​ത്ത ആ​രോ​പ​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ് വെ​റും ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ഴേ​ക്കും സം​ഘ​പ​രി​വാ​റി​ന്‍റെ ദാ​സ​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യും പി​എം​എ​വൈ (പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന) പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളെ പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ വി​മ​ർ​ശ​നം. പി​എം​വൈ പ​ദ്ധ​തി സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ വി​ഷ​യ​മാ​ണ്. എ​ന്നി​ട്ടും ആ​ർ​എ​സ്എ​സി​നെ പ്രീ​തി​പ്പെ​ടു​ത്താ​ൻ എ​ന്തി​നാ​ണ് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് കെ.​എം. ഷാ​ജി ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. യു​ഡി​എ​ഫ് മു​ന്ന​ണി​യി​ലെ നേ​താ​ക്ക​ളും മ​ന്ത്രി​മാ​രും ആ​ർ​എ​സ്എ​സ് അ​ജ​ണ്ട​ക​ൾ​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​ണെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും ആ​ർ​എ​സ്എ​സ് പ്രീ​ണ​ന​ത്തി​നെ​തി​രെ​യും ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​രോ​ധം ഉ​യ​ർ​ന്നു​വ​രു​മെ​ന്നും ഇ​ട​തു​പ​ക്ഷം ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up