കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ അതിരുവിട്ട് പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വേണ്ടി സൈബറിടങ്ങളില്‍ സജീവമായി ജെന്‍സികള്‍.
ആര് മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നു തുറന്നു പറയുന്ന സോഷ്യല്‍ മീഡിയ കാമ്പയിന് ഇതിനോടകം വൈറലാണ്. പടവെട്ടിയവന് ഭരിക്കട്ടെ എന്ന ടാഗ് ലൈനില്‍ വി.ഡി. സതീശന്റെ ഫോട്ടോയും ചേര്‍ത്താണ് സ്റ്റാറ്റസ്, സ്റ്റോറി കാമ്പയിന് നടക്കുന്നത്.
കാമ്പയിന് ജെന്സികളുടെയാണെങ്കിലും പ്രായഭേദമെന്യേ എല്ലാവരും ഇപ്പോള്‍ ഏറ്റെടുത്തിട്ടുണ്ട്. ഹൈക്കമാന്‍ഡിന് ജനങ്ങളെ വഞ്ചിക്കാനാണ് തീരുമാനമെങ്കില്‍ കോണ്‍ഗ്രസിന് ഇന്നുള്ളതിനേക്കാള്‍ വലിയ ഗതിക്കേട് പ്രതീക്ഷിക്കാമെന്നും കാമ്പയിനില്‍ പറയുന്നു.
കെ.സി. വേണുഗോപാലിനെതിരെ പരോക്ഷ വിമര്‍ശനവും പോസ്റ്റിലുണ്ട്. 47 വര്‍ഷം ഭരിച്ച ഇന്ത്യയില്‍ കോണ്‍ഗ്രസ് ഫ്രെയിമില്‍ പോലും ഇല്ലാത്തതിന് കാരണം നേതാക്കളുടെ ഇരട്ടത്താപ്പാണെന്നാണ് വിമര്‍ശനം.
രാഹുല്‍ ഗാന്ധിയെ മെന്‍ഷന്‍ ചെയ്താണ് കാമ്പയിന് നടത്തുന്നത്. ഞങ്ങള്‍ക്ക് വി.ഡി.എസ്. മതി, ഈ ജെന്‍സി വോട്ടര്‍മാരാണ് ഇന്ത്യയുടെ ഭാവി രാഷ്ടീയം തീരുമാനിക്കേണ്ടതെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.